'ആ പ്രളയജലത്തിൽ ഞങ്ങൾ മരണം മുന്നിൽ കണ്ടു'

ഇരുനില വീട്ടിൽ 72 മണിക്കൂറോളം കുടുങ്ങിയ അനസും കുടുംബവും ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ മൂവാറ്റുപുഴ: നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഇരുനീല വീടി​െൻറ രണ്ടാംനിലയിൽ മൂന്നു രാത്രിയും രണ്ടു പകലും. അനസിനും കുടുംബത്തിനും ആ ദിനങ്ങൾ ഓർക്കാൻ കൂടി കഴിയുന്നില്ല. കുടിവെള്ളമില്ല, ഭക്ഷണമില്ല, വെളിച്ചവുമില്ല. രക്ഷിക്കാനെത്തിയ നേവിയുടെ ബോട്ട് ഒഴുക്കിൽ പെട്ട് മറിഞ്ഞു. ഒടുവിൽ രക്ഷപ്പെട്ട് പുറത്തെത്തുമ്പോഴേക്കും ത​െൻറ ജീവിതമാർഗമായ പലചരക്ക് കടയിലെ മുഴുവൻ സാധനങ്ങളും മലവെള്ളം കൊണ്ടുപോയിരുന്നു. വെള്ളം കയറുന്നത് കണ്ട് കടയിലെ സാധനങ്ങൾ മാറ്റാൻനിൽക്കാതെ വീട്ടുകാരെ രക്ഷിക്കാൻ ഓടുകയായിരുന്നു മൂവാറ്റുപുഴ കാവുംങ്കര പടിഞ്ഞാറെച്ചാലിൽ അനസ്. ബുധനാഴ്ച പുലർച്ച വെള്ളം കയറാനാരംഭിെച്ചങ്കിലും ഒരു പരിധിക്കപ്പുറം വരിെല്ലന്ന വിശ്വാസത്തിലായിരുന്നു. ഉച്ചകഴിഞ്ഞതോടെ ജലനിരപ്പ് വല്ലാതെ ഉയർന്നു. ഇതോടെ മാർക്കറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ കടയടച്ച് ചന്തക്കടവിന് അടുത്തുള്ള വീട്ടിലേക്ക് ഒാടി. വീട്ടുപകരണങ്ങൾ നീക്കുമ്പോഴേക്കും വെള്ളം ഉയർന്ന് കടന്നു പോകാൻ കഴിയാത്ത അവസ്ഥയിലെത്തിയിരുന്നു. വീട്ടിൽ കുടുങ്ങിയ അനസും ഭാര്യയും രണ്ടു മക്കളും ഉമ്മയും വെള്ളം കുറയുമെന്ന പ്രതീക്ഷയിൽ ആ രാത്രി കഴിച്ചുകൂട്ടി. എന്നാൽ, വ്യാഴാഴ്ച ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഉച്ചയാകുമ്പോഴേക്കും ഒന്നാം നില ഏതാണ്ട് വെള്ളത്തിനടിയിലായി. ഇതോടെ ഭയന്നു പോയ കുടുംബം രക്ഷാപ്രവർത്തകർക്കായി കാത്തിരിപ്പായി. ബന്ധപ്പെട്ടവരെ വിളിച്ചപ്പോൾ ബോട്ട് അയക്കാമെന്ന ഉറപ്പ് ലഭിച്ചു. ഇതിനിടെ ജലനിരപ്പ് വീണ്ടും ഉയരാൻ തുടങ്ങി. ഭക്ഷണവും വെള്ളവുമില്ലാതെ എല്ലാവരും അവശരായി. ഇതിനിടെ വ്യാഴാഴ്ച അർധരാത്രിയും പിന്നിട്ടു. ഇതിനിടെ അകലെ രക്ഷാസംഘത്തി​െൻറ ബോെട്ടത്തി. ത​െൻറ പേര് ചൊല്ലി വിളിക്കുന്നു. അപ്പോഴേക്കും ബോട്ട് ഒഴുക്കിൽ പെട്ട് മൂവാറ്റുപുഴയാറിലേക്ക് നീങ്ങി മരത്തിലിടിച്ച് മറിഞ്ഞു. കേടുപാടുകളുമായി ബോട്ട് എങ്ങനെയൊെക്കയൊ തിരിച്ചുപോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വെള്ളിയാഴ്ചയും രക്ഷകരെ പ്രതീക്ഷിച്ചിരുന്ന കുടുംബത്തെ ശനിയാഴ്ച പുലർച്ചയാണ് രക്ഷപ്പെടുത്തുന്നത്. ജീവിതോപാധിയായ കടയിലെ സാധനങ്ങെളല്ലാം നഷ്ടപ്പെെട്ടങ്കിലും ജീവൻ തിരിച്ചുകിട്ടിയതി​െൻറ സന്തോഷത്തിലാണിവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.