ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടും -തോമസ് ചാണ്ടി

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോട് എൻ.സി.പി സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി. ലഭിക്കുന്ന സീറ്റിൽ മത്സരിക്കും. മറ്റ് സീറ്റുകളിൽ എൽ.ഡി.എഫിനൊപ്പം പ്രവർത്തിക്കും. കേരളത്തിൽ പരമാവധി വിജയം സാധ്യമാക്കുംവിധം പ്രവർത്തിക്കാനാണ് തീരുമാനം. കേന്ദ്ര നേതൃത്വത്തി​െൻറ നിർദേശപ്രകാരം പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിൽപോലും ഇടതുപക്ഷത്തിന് സഹകരിക്കാനാവുന്ന പാർട്ടിയാണ് എൻ.സി.പി. എന്നാൽ, അക്കാര്യം മുൻനിർത്തിയുള്ള വിലപേശലിനൊന്നും പാർട്ടി ഉദ്ദേശിക്കുന്നില്ല. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ സീറ്റുള്ള കക്ഷിയായി എൻ.സി.പി മാറും. അതേസമയം, വി.എം. സുധീരൻ എൻ.സി.പിയുമായി സംഭാഷണം നടത്തിയെന്നത് ഊഹാപോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയെപ്പോലും അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ഒമ്പതിന് പാർട്ടി ദേശീയ നേതൃത്വത്തി​െൻറ ആഭിമുഖ്യത്തില്‍ ഭരണഘടന സംരക്ഷണ ദിനവും 15ന് സ്വാതന്ത്യ്ര സംരക്ഷണ ദിനവും ആചരിക്കും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് പുലര്‍ത്തുന്ന നിഷേധാത്മക നിലപാടിന് പിന്നിലും കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് സംസ്ഥാന നേതൃയോഗം കുറ്റപ്പെടുത്തി. പ്രതീക്ഷയോടെ പോയ സർവകക്ഷി സംഘത്തിന് നിരാശയോടെ മടങ്ങേണ്ടിവന്നു. കേരളത്തോടുള്ള കേന്ദ്രത്തി​െൻറ തുടർച്ചയായ അവഗണനയില്‍ പ്രതിഷേധിച്ച് സെപ്റ്റംബർ 17ന് എൽ.ഡി.എഫി​െൻറ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വൈകീട്ട് നാലുമുതല്‍ ഏഴുവരെ നടത്തുന്ന ധര്‍ണയെ പിന്തുണക്കും. 28, 29 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന എൻ.സി.പി ദേശീയ സമ്മേളനത്തില്‍ സംസ്ഥാനത്തുനിന്ന് 410 പ്രതിനിധികള്‍ പങ്കെടുക്കും. പീതാംബരൻ മാസ്റ്റർ, മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.