ചാരുംമൂട് വൈദ്യുതി ഓഫിസി​െൻറ നിർമാണം പൂർത്തിയായി

ചാരുംമൂട്: ചാരുംമൂട് ഇലക്ട്രിക്കൽ സെക്ഷൻ സബ്ഡിവിഷൻ ഓഫിസ് നിർമാണം പൂർത്തിയായി. ഉദ്ഘാടനം കഴിയുന്നതോടെ ഇനി പ്രവർത്തനം സ്വന്തം കെട്ടിടത്തിലാകും. നാഷനൽ െഗയിംസ് വില്ലകളുടെ രീതിയിലാണ് നിർമിച്ചത്. ചാരുംമൂട് ജങ്ഷന് തെക്ക് ഭാഗത്തുള്ള കെ.ഐ.പി കെട്ടിടങ്ങളിലൊന്നിലാണ് വർഷങ്ങളായി കെ.എസ്.ഇ.ബി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജീനിയറുടെ ഓഫിസ് പ്രവർത്തിക്കുന്നത്. കെ.ഐ.പിക്ക് വാടക നൽകുന്ന കെട്ടിടത്തിൽ സൗകര്യം പരിമിതമായിരുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപെത്ത 33 സ​െൻറ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. ദേശീയ െഗയിംസുവായി ബന്ധപ്പെട്ട് താൽക്കാലികമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റി സർക്കാറിന് വിവിധ ആവശ്യങ്ങൾക്ക് നൽകിയിരുന്നു. ഇതിൽ 50 യൂനിറ്റ് കെ.എസ്.ഇ.ബിക്ക് ലഭിച്ചു. ഇതിൽ മൂന്ന് യൂനിറ്റുകൾ ഉപയോഗിച്ചാണ് 2000 സ്ക്വയർ ഫീറ്റിൽ ചാരുംമൂട് ഓഫിസ് നിർമാണം പൂർത്തീകരിച്ചത്. തിരുവനന്തപുരം പ്രീ-ഫാബ് സെല്ലിനായിരുന്നു നിർമാണച്ചുമതല. 25 വർഷത്തോളം ഉപയോഗിക്കാൻ കഴിയുന്ന വില്ലയുടെ നിർമാണത്തിന് 25 ലക്ഷം രൂപയോളമാണ് ചെലവ്. പ്രീ ഫാബ് ടെക്നോളജിയിൽ കൊല്ലം കടയ്ക്കലിലാണ് ഇത്തരത്തിെല ആദ്യ ഓഫിസ് നിർമിച്ചത്. ഇതോടെ 18,562 ഉപഭോക്താക്കൾക്കും ചാരുംമൂട് സബ് ഡിവിഷൻ ഓഫിസി​െൻറ പ്രവർത്തനവും ഇവിടെ കേന്ദ്രീകരിക്കും. നൂറനാട്, വള്ളികുന്നം പ്രദേശത്തെ ഉപഭോക്താക്കൾക്ക് ഇവ പ്രയോജനമാകും. ചിത്രംAKL50 ചാരുംമൂട് പണി പൂർത്തിയായ വൈദ്യുതി ഓഫിസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.