കരാറുകാർ നടത്തുന്ന നിസഹകരണ സമരം അവസാനിപ്പിക്കണം ^മന്ത്രി സുധാകരൻ

കരാറുകാർ നടത്തുന്ന നിസഹകരണ സമരം അവസാനിപ്പിക്കണം -മന്ത്രി സുധാകരൻ ആലപ്പുഴ: ജി.എസ്.ടിയുടെ പേരിൽ കരാറുകാർ നടത്തുന്ന നിസ്സഹകരണ സമരം അവസാനിപ്പിച്ച് കരാർ ഒപ്പുവെച്ച പണികൾ ഏറ്റെടുത്ത് പൂർത്തിയാക്കണമെന്ന് മന്ത്രി ജി. സുധാകരൻ. കരാർ ഒപ്പുവെച്ച് കഴിഞ്ഞാൽ പണികൾ കൃത്യമായും ഗുണമേന്മയോടും ചെയ്യുമെന്നാണ് സർക്കാറിന് കരാറുകാർ ഉറപ്പ് നൽകിയിട്ടുള്ളത്. പണി പൂർത്തിയാക്കിയാലും കരാറിൽ പറയുന്ന കാലത്തോളം ചെയ്ത മരാമത്ത് പണിയിൽ സംഭവിക്കുന്ന ഏതെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടതും കരാറുകാർ തന്നെയാണ്. ഇതെല്ലാം മറന്ന് കരാറുകാർ നിസ്സഹകരണ സമരത്തിലാണ് എന്ന് പ്രചരിപ്പിക്കുന്നത് നാടി​െൻറ വികസനത്തിന് ദോഷം ചെയ്യുന്നതാണ്. അതിനാൽ ശബരിമല മരാമത്ത് പ്രവൃത്തികളും സംസ്ഥാനമൊട്ടാകെയുള്ള റോഡ് അറ്റകുറ്റപ്പണികളും കരാർ ഒപ്പിട്ട പ്രകാരം നടത്താൻ ബന്ധപ്പെട്ട എല്ലാ കരാറുകാരും തയാറാകണം. പൊതുമരാമത്ത് വകുപ്പി​െൻറ വീഴ്ചകൊണ്ടല്ല ജി.എസ്.ടി വന്നത്. ജി.എസ്.ടി സംബന്ധിച്ച കരാറുകാരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാകണം. അതിന് കരാറുകാരും സഹകരിക്കണം. ഈ കാര്യം ധനമന്ത്രിയെ കത്തിലൂടെ ധരിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയെ സ്ഥിതിഗതികൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പ്രവൃത്തിചെയ്യുന്ന കരാറുകാരനെ ഭീഷണിപ്പെടുത്താനും സ്ത്രീകളായ എൻജിനീയർമാരെ ആക്ഷേപിക്കാനും പുനലൂർ പാതയിൽ പത്തനാപുരത്ത് നിയമവിരുദ്ധമായി കടന്നുകയറിയവരിൽ കൊല്ലത്തുനിന്നുള്ള ഒരു പൊതുമരാമത്ത് കോൺട്രാക്ടർ അടക്കം അഞ്ച് കോൺട്രാക്ടർ ഉണ്ടായിരുന്നതായി പൊലീസ് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ഒരു കരാർ പ്രവൃത്തിയിൽ മറ്റൊരു കരാറുകാരൻ പ്രയാസങ്ങൾ സൃഷ്ടിക്കുന്നത് കുറ്റകരമാണ്. കരാർ സംഘടനയുടെ തൃശൂർ ഉള്ള ഒരു ഭാരവാഹി ജി.എസ്.ടിയുടെ പേരിൽ സർക്കാറിനെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവന ഇറക്കി. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ഉന്നതൻമാർക്ക് വേണ്ടി പല ഇടപാടുകളും നടത്തിയ ആളാണ് ഇദ്ദേഹം. കരാറുകാരുടെ സംഘടനയുടെ ഭാരവാഹിയായ ഇദ്ദേഹം തെറ്റ് തിരുത്തണം. നിയമലംഘനം നടത്തി സംഘടനയുടെ മറവിൽ രക്ഷപ്പെടാൻ ശ്രമിക്കരുത്. കരാറുകാരുമായി പ്രാദേശിക തലത്തിൽ ആശയവിനിമയം നടത്താൻ പി.ഡബ്ല്യു.ഡി എൻജിനീയർമാർ മുന്നോട്ട് വരണമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.