വിദ്യാരംഗം കലാസാഹിത്യ വേദി ശിൽപശാല

അമ്പലപ്പുഴ: വിദ്യാരംഗം കലാസാഹിത്യവേദി അമ്പലപ്പുഴ ഉപജില്ല പ്രവർത്തനവും ശിൽപശാലയും കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി. ദീപ റോസ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കാക്കാഴം സ്കൂൾ യൂനിറ്റ് തയാറാക്കിയ കൈയെഴുത്ത് മാസിക പ്രകാശനം ജില്ല വിദ്യാഭ്യാസ ഓഫിസർ കെ.പി. കൃഷ്ണദാസ് നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, കാക്കാഴം ഗവ. എച്ച്.എസ്.എസ് പ്രിൻസിപ്പൽ, ജെ.സി. കുമാരി, പഞ്ചായത്ത് അംഗം രേഖമോൾ, വിദ്യാരംഗം കൺവീനർ എം. മനോജ്, സ്കൂൾ പി.ടി.എ പ്രസിഡൻറ് പ്രിൻസ് വി. കമ്പിയിൽ, സി. പ്രദീപ്, സീനിയർ അസി. പി. ചന്ദ്രികാദേവി കുഞ്ഞമ്മ, ഇ. ഷാജഹാൻ, ടി.പി. മഹേഷ് കുമാർ, ശാന്തി, അനിൽ നാഥ് എന്നിവർ സംസാരിച്ചു. തുടർന്ന് മാങ്കുളം ജി.കെ. നമ്പൂതിരി നയിച്ച കവിതരചന ശിൽപശാല നടന്നു. അമ്പലപ്പുഴ സബ്ജില്ലയിലെ യു.പി, എച്ച്.എസ് വിഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. ചെമ്മീൻ കൂലി വ്യവസ്ഥ അട്ടിമറിക്കുന്നതായി ആരോപണം അമ്പലപ്പുഴ: ചെമ്മീൻ പൊളിക്കുന്നതിനായി പുതിയതായി ഉണ്ടാക്കിയ കൂലിവ്യവസ്ഥ അട്ടിമറിക്കുന്നതായി കേരള മത്സ്യസംസ്കരണ തൊഴിലാളി യൂനിയൻ (കെ.എം.എസ്.ടി.യു) ജില്ല കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് ജില്ല ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലുണ്ടാക്കിയ കൂലി വ്യവസ്ഥയാണ് ചെമ്മീൻ ഷെഡ് ഉടമകൾ അട്ടിമറിക്കുന്നതായി യൂനിയൻ ആരോപിച്ചത്. ഒരു കിലോ ചെമ്മീൻ പൊളിക്കുന്നതിന് 15.50 രൂപ എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ, തൂക്കമില്ലാതെ രണ്ട് കിലോയിലധികം അളന്ന് നൽകി 22 രൂപക്ക് നിർബന്ധമായി പണിയെടുപ്പിക്കുകയാണെന്ന് യൂനിയൻ ആരോപിച്ചു. അംഗീകരിക്കപ്പെട്ട കരാർ നടപ്പാക്കാൻ ഉടമകൾ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് രേവമ്മ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആർ. അർജുനൻ, കെ.പി. സുബൈദ, സുഭദ്ര മുകുന്ദൻ, രതി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ക്ഷീരസംഘം ജീവനക്കാർക്ക് പരിശീലനം പുന്നപ്ര: കുട്ടനാട്, ചേർത്തല താലൂക്കുകളിലെ ക്ഷീരസംഘം ജീവനക്കാർക്കായി പത്ത് ദിവസത്തെ പരിശീലനം പുന്നപ്ര മിൽമ െഡയറിയിൽ തുടങ്ങി. കറവമാടുകൾക്കായുള്ള മിൽമയുടെ ആഹാര സന്തുലന പദ്ധതി നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് പരിശീലനം നൽകുന്നത്. തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂനിയൻ ചെയർമാൻ കല്ലട രമേഷ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ഡയറക്ടർ കരുമാടി മുരളി അധ്യക്ഷത വഹിച്ചു. ഡയറക്ടർ വി.വി. വിശ്വൻ ഉപകരണങ്ങൾ വിതരണം ചെയ്തു. ഡോ. ജി. ജോർജ്, പദ്മകുമാരിയമ്മ, കെ. ബേബി, ജി. രഘു എന്നിവർ സംസാരിച്ചു. ഡോ. കെ.ജെ. സൂരജ്, ഡോ. അജിത്ത് രാജ്, ഡോ. ജെ.ആർ. ശ്രീജിത്ത്, ഡോ. ഷിറാസ് എന്നിവർ ക്ലാസുകൾ നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.