ചെങ്ങന്നൂർ ​െറയിൽവേ സ്​റ്റേഷനിൽ ആർ.പി.എഫി​െൻറ അംഗസംഖ്യ വർധിപ്പിക്കണമെന്ന്​

ചെങ്ങന്നൂർ: മൂന്ന് പ്ലാറ്റ്ഫോമുള്ള ചെങ്ങന്നൂർ െറയിൽവേ സ്റ്റേഷനിൽ ആർ.പി.എഫി​െൻറ അംഗബലം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ശബരിമലയുടെ പ്രധാന പ്രവേശനകവാടമായി െറയിൽവേ പ്രഖ്യാപിച്ച ചെങ്ങന്നൂർ സ്റ്റേഷനിൽ പത്ത് െറയിൽവേസംരക്ഷണ സേനാംഗങ്ങൾ മാത്രമാണ് ഉള്ളത്. ഒരു ഷിഫ്റ്റിൽ കുറഞ്ഞത് രണ്ടുപേരെങ്കിലും വേണം. എന്നാൽ, ഒരാളേ ഉള്ളൂ. ടിക്കറ്റ് കൗണ്ടറുകൾ, റിസർവേഷൻ കൗണ്ടറുകൾ, സബ്വേ, ഓഫിസ്, പിൽഗ്രിം സ​െൻററുകൾ, പാർക്കിങ് സർവിസ് ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ, ശബരിമല തീർഥാടകരായ അയ്യപ്പഭക്തർ എന്നിവരെയെല്ലാം ശ്രദ്ധിക്കേണ്ടത് ഒരു ആർ.പി.എഫ് കോൺസ്റ്റബിളി​െൻറ ചുമതലയിൽ വരുന്നു. ഇതിനിെട െട്രയിനിൽ എന്തെങ്കിലും തരത്തിൽ പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരുണ്ടെങ്കിൽ അവരെ പിടികൂടി കസ്റ്റഡിയിൽ സൂക്ഷിക്കണം. ഇങ്ങനെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഒരാളെക്കൊണ്ട് നിറവേറ്റുന്നതിന് ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടിവരുന്നത്. ശബരിമല തീർഥാടനകാലംകൂടി സമാഗതമായിരിക്കെ കുറഞ്ഞത് 18 പേരെങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ആർ.പി.എഫിെനാപ്പം കേരള പൊലീസി​െൻറ ഔട്ട്പോസ്റ്റുകൂടി സ്ഥാപിച്ചാൽ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കാണാൻ കഴിയും. ഇക്കാര്യങ്ങളിൽ ത്വരിത തീരുമാനം ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി അഖില ഭാരത അയ്യപ്പസേവസംഘം ദേശീയ ഉപാധ്യക്ഷൻ ഡി. വിജയകുമാർ തിരുവനന്തപുരം െറയിൽവേ ഡിവിഷനൽ മാനേജർക്കും െറയിൽവേ പൊലീസ് മേധാവിക്കും നിവേദനം നൽകി. തീരദേശം വഴി മെഡിക്കൽ കോളജ് സർവിസ് നിർത്തിയത് യാത്രക്കാരെ വലക്കുന്നു ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ഹരിപ്പാട് ഡിപ്പോയിൽനിന്ന് വലിയഴീക്കൽ,- ആറാട്ടുപുഴ, തോട്ടപ്പള്ളി വഴി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള സർവിസുകൾ നിർത്തലാക്കിയത് യാത്രക്കാരെ വലക്കുന്നു. റോഡുപണിയുമായി ബന്ധപ്പെട്ട് ഒന്നര വർഷം മുമ്പാണ് സർവിസുകൾ താൽക്കാലികമായി നിർത്തിയത്. എന്നാൽ, റോഡുപണി കഴിഞ്ഞിട്ടും സർവിസുകൾ പുനരാരംഭിച്ചില്ല. തീരദേശ മേഖലയിൽനിന്ന് പതിനായിരത്തിൽ കുറയാതെ കലക്ഷൻ കെ.എസ്.ആർ.ടി.സിക്ക് കിട്ടിയിരുന്നു. പുലർച്ച 5-.45നും 6.-30നും ഓടിയിരുന്ന സർവിസുകളായിരുന്നു ഇവ. വലിയഴീക്കൽ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പല്ലന തുടങ്ങിയ പ്രദേശവാസികൾക്ക് രോഗികളെ എളുപ്പം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോകാൻ ഇൗ സർവിസുകൾ ഉപകാരപ്പെട്ടിരുന്നു. ഇപ്പോൾ പ്രൈവറ്റ് ബസുകൾ ചിലതുണ്ടെങ്കിലും യാത്രക്ലേശത്തിന് പരിഹാരമില്ല. കായംകുളത്തുനിന്ന് വലിയഴീക്കൽ വഴി മെഡിക്കൽ കോളജിലേക്ക് ബസ് ഉണ്ടെങ്കിലും സമയനിഷ്ഠ പാലിക്കാത്തതിനാൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്നില്ല. ആലപ്പുഴ ഡിപ്പോയിൽനിന്ന് രാത്രി 9.-40ന് ആറാട്ടുപുഴക്ക് രാത്രി സ്റ്റേ ബസ് ഉണ്ടായിരുന്നു. പുലർച്ച അത് ആലപ്പുഴക്ക് തിരിച്ചുപോകുന്ന സർവിസായിരുന്നു. മാസങ്ങളായി ഇതും ഇല്ല. ഹരിപ്പാടുനിന്ന് ആറാട്ടുപുഴ വഴി തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറും നിർത്തലാക്കിയതുവഴി കെ.എസ്.ആർ.ടി.സി തീരവാസികളെ പൂർണമായും അവഗണിച്ചിരിക്കുകയാണെന്ന് പരക്കെ പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.