കാൽപന്തുകളിയിൽ പരിശീലക​െൻറയും റഫറിയുടെയും യോഗ്യതകൾ നേടി അനക്സ് തോമസ്

ചെങ്ങന്നൂർ: കാൽപന്തുകളിയിൽ പരിശീലകൻ, റഫറി യോഗ്യതകൾ നേടി മാന്നാറുകാരൻ അനക്സ് തോമസ്. കേരള ഫുട്ബാൾ അസോസിയേഷൻ നടത്തിയ ഒാൾ ഇന്ത്യ ഫുട്ബാൾ അസോസിയേഷ​െൻറ ഡി- ലൈസൻസ് കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതിലൂടെയാണ് യോഗ്യത ലഭിച്ചത്. ഒരു വർഷം നീണ്ട മൂന്ന് കോഴ്സുകൾ പത്തനംതിട്ട സ​െൻറർ കേന്ദ്രീകരിച്ചാണ് നടന്നത്. സ്പോർട്സ് കൗൺസിൽ കോച്ചായ സി.ബി. മനോഹരൻ നായരുടെ ശിക്ഷണമായിരുന്നു. മാന്നാർ നായർ സമാജം സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ ഫുട്ബാൾ കളരിയിൽ ഉണ്ടായിരുന്നു. അനക്സ് തോമസ് തിരുവല്ല മാർത്തോമ കോളജിൽ വെച്ച് മഹാത്മ ഗാന്ധി സർവകലാശാലയുടെ മേഖല ഫുട്ബാൾ ടൂർണമ​െൻറിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷമായി ഫുട്ബാൾ മത്സരങ്ങളിൽ അംഗീകാരമുള്ള റഫറിയുടെ കുപ്പായമണിയുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ ഔദ്യോഗികമായി പരിശീലകൻ ആകാനുള്ള യോഗ്യത കരസ്ഥമാക്കിയത്. മാന്നാർ റിക്രിയേഷൻ സ​െൻറർ (എം.ആർ.സി) പ്രസിഡൻറാണ് അനക്സ് തോമസ്. ഇപ്പോൾ ഫുട്ബാൾ കോച്ചിങ് ക്യാമ്പിന് നേതൃത്വം നൽകുന്നുണ്ട്. രണ്ടുമാസം മുമ്പ് ആരംഭിച്ച പരിശീലന കളരിയിൽ 60 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. പ്രവൃത്തിപരിചയമേളയിൽ കാർത്തികപ്പള്ളി സ്കൂളിന് നേട്ടം കാർത്തികപ്പള്ളി: ഹരിപ്പാട് ഉപജില്ല സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ യു.പി വിഭാഗം പ്രദർശന മത്സരത്തിൽ കാർത്തികപ്പള്ളി ഗവ. യു.പി സ്കൂൾ ഒന്നാംസ്ഥാനം നേടി. മാന്വൽ പ്രകാരമുള്ള 20 ഇനം വസ്തുക്കൾ പ്രദർശിപ്പിച്ചാണ് സ്കൂൾ ടീം ഒന്നാംസ്ഥാനം നേടിയത്. തുടർച്ചയായ രണ്ടാം തവണയാണ് ഈ ഇനത്തിൽ ഒന്നാംസ്ഥാനം നേടുന്നത്. പ്രവൃത്തിപരിചയ മേളയിൽ എൽ.പി, -യു.പി വിഭാഗങ്ങളിൽ യഥാക്രമം 1838,1962 പോയൻറ് നേടി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കൂടാതെ, ഗണിതശാസ്ത്ര മേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും സാമൂഹികശാസ്ത്ര മേളയിൽ എൽ.പി വിഭാഗം ശേഖരണത്തിന് ഒന്നാംസ്ഥാനവും നേടാൻ കഴിഞ്ഞു. വിവിധ തത്സമയ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടിയ കുട്ടികൾ ജില്ലതല മത്സരങ്ങൾക്ക് അർഹത നേടി. സ്കൂൾതല മേളയുടെ കൺവീനർ പി. ശൈലജ, മറിയാമ്മ, എ. മുഹമ്മദ്‌ ഷരീഫ്, നിസ നസീർ, അനുജിത വിനോദ്, വി. ദീപ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ പരിശീലിപ്പിച്ചത്. വിജയികളെ പ്രഥമാധ്യാപിക സി.എ. സുഷമകുമാരിയും എസ്.എം.സി ചെയർമാൻ ബി. കൃഷ്ണകുമാറും സ്റ്റാഫ്‌ കൗൺസിലും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.