അറബി കലോത്സവം; എം.എസ്.എം സ്‌കൂളിന് കിരീടം

മൂവാറ്റുപുഴ: ഉപജില്ല അറബി കലോത്സവത്തില്‍ ഓവറോള്‍ കിരീടം മുളവൂര്‍ എം.എസ്.എം സ്‌കൂള്‍ കരസ്ഥമാക്കി. വീട്ടൂര്‍ എബനേസര്‍ സ്‌കൂളില്‍ നടന്ന കലോത്സവത്തില്‍ എല്ലാ മത്സരങ്ങളിലും എ ഗ്രേഡ് നേടി 45 -പോയേൻറാടെ ചാമ്പ്യന്‍ഷിപ് പട്ടം കരസ്ഥമാക്കിയത്. സ്‌കൂളില്‍ നടന്ന അനുമോദന യോഗത്തില്‍ മാനേജര്‍ എം.എം. കുഞ്ഞുമുഹമ്മദ്, ചെയര്‍മാന്‍ എം.എം. യൂസുഫ്, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എം.എം. സീതി, ട്രഷറര്‍ എം.എം. അലി, ഹെഡ്മിസ്ട്രസ് ഇ.എം. സല്‍മത്ത്, അധ്യാപക പ്രതിനിധികളായ എം.എ. ഫാറൂഖ്, മുഹമ്മദ് കുട്ടി, നിഷ,വി.എം, ഫജറു സാദിഖ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.