കല്ലൂർക്കാട്​ പെരുമാം കണ്ടത്ത്​ വീണ്ടും കുളമ്പ്​ രോഗം; ഒരു പശു ചത്തു

മൂവാറ്റുപുഴ: മാസങ്ങൾ മുമ്പ് കുളമ്പുരോഗം പടർന്നുപിടിച്ച് നിരവധി പശുക്കൾ ചത്ത കല്ലൂർക്കാട് പെരുമാം കണ്ടത്ത് വീണ്ടും കുളമ്പുരോഗം. ഒരു പശു ചത്തു. കിടാവ് ഉൾപ്പെടെ മൂന്ന് പശുക്കൾക്ക് രോഗലക്ഷണം കണ്ടെത്തി. പെരുമാംകണ്ടം അറക്കൽ റക്സി​െൻറ പശുവാണ് ചത്തത്. സഹോദരൻ ജോമോ​െൻറ രണ്ട് പശുക്കൾക്കും കിടാവിനും രോഗലക്ഷണം കണ്ടു. രോഗം പടരാതിരിക്കാൻ മറ്റു പശുക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നേരേത്ത കുളമ്പുരോഗം പടർന്നു പിടിച്ചപ്പോൾ നടത്തിയ പരിശോധനയിൽ അറവുശാലകളിൽ നിന്നാണ് രോഗം പടരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് അറവുശാലകൾ പഞ്ചായത്ത് അടച്ചു പൂട്ടിയിരുന്നു. എന്നാൽ, വീണ്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അറവുശാലകൾ തുറന്നു. അന്യസംസ്ഥാനങ്ങളിൽനിന്ന് പന്നികളെ കൊണ്ടുവന്ന് കശാപ്പ് ചെയ്യുന്നതാണ് ഇതിൽ പലതും. ഇതാണ് രോഗം പടരാൻ കാരണമെന്നാണ് ക്ഷീര കർഷകർ പറയുന്നത്. നാല് മാസം മുമ്പാണ് മേഖലയിൽ രോഗം പടർന്നു പിടിച്ചത്. ആദ്യ ഘട്ടത്തിൽ രോഗം മറച്ചുെവയ്ക്കാനായിരുന്നു മൃഗ സംരക്ഷണവകുപ്പി​െൻറ നീക്കം. ഒടുവിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. സമാന നിലപാടാണ് ഇപ്പോഴും മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കുന്നതെന്ന് കർഷകർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.