കൊച്ചിൻ റിഫൈനറീസ് എംപ്ലോയീസ് അസോ. സുവർണ ജൂബിലി സമാപിച്ചു

തൃപ്പൂണിത്തുറ: കൊച്ചിൻ റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷ​െൻറ (സി.ആർ.ഇ.എ) ഒരുവർഷം നീണ്ട സുവർണ ജൂബിലി ആഘോഷ പരിപാടികൾ സമാപിച്ചു. കൊച്ചിൻ റിഫൈനറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനവും കുടുംബസംഗമവും വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ആർ.ഇ.എ വൈസ് പ്രസിഡൻറ് എൻ.ആർ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. കലാഭവൻ ഡയറക്ടർ ഫാ. ചെറിയാൻ, കലാഭവൻ അൻസാർ, സി.ആർ.ഇ.എ വൈസ് പ്രസിഡൻറ് പി. പ്രവീൺ കുമാർ, പി.പി. സജീവ്കുമാർ, ജോസഫ് ഡെന്നീസ്, സോജി ജോസ്, വാസുദേവൻ എന്നിവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള പുരസ്കാരവും കാഷ് അവാർഡും അഡ്വ. കെ.പി. ഹരിദാസ് വിതരണം ചെയ്തു. യൂനിയൻ ജനറൽ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. മട്ടാഞ്ചേരി കൊട്ടാര ചുറ്റുവളപ്പിൽ തെങ്ങ് വീണു; വാഹനങ്ങൾ തകർന്നു മട്ടാഞ്ചേരി: ടൂറിസ്റ്റ് കേന്ദ്രമായ മട്ടാഞ്ചേരി കൊട്ടാരം ചുറ്റുവളപ്പിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. അങ്കണത്തിൽ സമീപത്തെ നമ്പീശൻ എന്നയാളുടെ വീട്ടിലെ തെങ്ങാണ് വീണത്. മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റി. ചൊവ്വാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. ടൂറിസ്റ്റുകൾ പാലസിനകത്ത് കാഴ്ചകൾ കാണുകയായിരുന്നു. ആർക്കും പരിക്കില്ല. പാർക്കിങ്ങിന് ടിക്കറ്റ് കൊടുത്ത ജീവനക്കാരി ഇരിക്കാറുള്ള ഭാഗത്തേക്കായിരുന്നു തെങ്ങുവീണത്. ആസമയം അവർ മറ്റൊരു വാഹനത്തിനടുത്തെത്തി ടിക്കറ്റ് നൽകുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ കെ.ജെ. തോമസി​െൻറ നേതൃത്വത്തിൻ മട്ടാഞ്ചേരി ഫയർ സ്റ്റേഷൻ യൂനിറ്റ് എത്തി തെങ്ങ് മുറിച്ചുമാറ്റി. സ്കൂൾ വളപ്പിൽനിന്ന് മലമ്പാമ്പുകളെ പിടികൂടി മട്ടാഞ്ചേരി: രണ്ടുവർഷമായി അടഞ്ഞുകിടക്കുന്ന സ്കൂൾ ചുറ്റുവളപ്പിൽനിന്ന് രണ്ട് മലമ്പാമ്പുകളെ പിടികൂടി. മട്ടാഞ്ചേരി എൽ.എൽ.സി സ്കൂൾ വളപ്പിൽനിന്നാണ് ഇവയെ പിടികൂടിയത്. പാമ്പുകളെ നാട്ടുകാർ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. സ്കൂൾ അടച്ചുപൂട്ടിയതോടെ പ്രദേശം കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.