സോളാർ കേസ് വന്നതോടെ സെക്രട്ടേറിയറ്റി​െൻറ സുരക്ഷ ഇല്ലാതായി ^മന്ത്രി ജി. സുധാകരൻ

സോളാർ കേസ് വന്നതോടെ സെക്രട്ടേറിയറ്റി​െൻറ സുരക്ഷ ഇല്ലാതായി -മന്ത്രി ജി. സുധാകരൻ സോളാർ കേസിലെ കുറ്റാരോപിതർ സ്ഥാനങ്ങൾ രാജിവെക്കണം -പന്ന്യൻ രവീന്ദ്രൻ ആലപ്പുഴ: സോളാർ കേസ് വന്നതോടെ സെക്രട്ടേറിയറ്റി​െൻറ സുരക്ഷ ഇല്ലാതായെന്ന് മന്ത്രി ജി. സുധാകരൻ. ആർക്കുവേണമെങ്കിലും യേഥഷ്ടം വന്നുപോകാനുള്ള സ്ഥിതിയാണ് ഇപ്പോഴും ഉള്ളത്. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസിൽ പ്രതിപ്പട്ടികയിൽ നിൽക്കുന്നവർ കടുത്ത അരാചകത്വമാണ് സൃഷ്ടിച്ചത്. കോൺഗ്രസ് ഭരിക്കുമ്പോൾ ജനം സുരക്ഷിതരായിരുന്നില്ല. 'പടയൊരുക്ക'വുമായി രമേശ് ചെന്നിത്തല നാട് ചുറ്റുന്നത് ആർക്കുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിയെയും കോൺഗ്രസിനെയും നേരിടാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്നും സുധാകരൻ പറഞ്ഞു. സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സോളാർ കേസിലെ കുറ്റാരോപിതർ സ്ഥാനങ്ങൾ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസുകാർ പകൽ ഖദറിലും രാത്രി കാവിയിലുമാണെന്ന് പന്ന്യൻ പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ, കെ.എസ്. പ്രദീപ് കുമാർ, കെ.വി. സുരേന്ദ്രൻ, പി.കെ. ഹരിദാസ്, സന്തോഷ് എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് ജില്ല കൺവീനർ ആർ. നാസർ സ്വാഗതം പറഞ്ഞു. എല്‍.ഡി.എഫ് നേതാക്കളായ ജോർജുകുട്ടി, പി. ജ്യോതിസ്, കലവൂര്‍ വിജയകുമാര്‍, ഹസന്‍ എം. പൈങ്ങാമഠം, കെ. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. എ.ഐ.വൈ.എഫ് ജില്ല ക്യാമ്പ് ആലപ്പുഴ: എ.ഐ.വൈ.എഫ് ജില്ല ക്യാമ്പ് ചെങ്ങന്നൂരില്‍ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.എ. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.കെ. ഉത്തമന്‍, പി.എസ്.എം. ഹുസൈന്‍, കെ.എസ്. രവി, എം. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍. സന്ദീപ് സ്വാഗതവും രാജേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന വര്‍ഗീയ ഫാഷിസ്റ്റ് വിരുദ്ധ സംഗമം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എം. ചന്ദ്രശര്‍മ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എ.ആര്‍. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജി. കൃഷ്ണപ്രസാദ്, പി.എം. തോമസ്, ദീപ്തി അജയകുമാര്‍, ജി. സോഹന്‍ എന്നിവര്‍ സംസാരിച്ചു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി.ടി. ജിസ്‌മോന്‍ സ്വാഗതവും സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.