വസ്​ത്രവ്യാപാര ശാലയിൽ ആദായനികുതി പരിശോധന

ആലപ്പുഴ: എസ്.എം സിൽക്സ് ആൻഡ് സാരീസ് വ്യാപാര ശൃംഖലയിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ആലപ്പുഴയിലെ പ്രധാന കടയിലും ചങ്ങനാശ്ശേരി, കായംകുളം, അടൂർ ശാഖകളിലുമാണ് ചൊവ്വാഴ്ച രാവിലെ ആദായ നികുതി ഉദ്യോഗസ്ഥ സംഘം പരിശോധന തുടങ്ങിയത്. രാത്രി വൈകിയും പരിശോധന പൂർത്തിയായിരുന്നില്ല. ചുരുങ്ങിയകാലംകൊണ്ട് കോടികളുടെ ആസ്തി നേടിയ സ്ഥാപനത്തി​െൻറ വളർച്ചയുടെ പിന്നിലെ കണക്കുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. തകഴിയിലെ ചെറിയ വസ്ത്രശാലയിൽനിന്നായിരുന്നു സ്ഥാപനത്തി​െൻറ തുടക്കം. വിൽപനയുടെയും വരുമാനത്തി​െൻറയും കണക്കുകളുടെ പരിശോധനയിൽ പൊരുത്തക്കേടുകൾ ഉള്ളതായാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.