മുന്നണി പ്രവേശനം: കേരള കോൺഗ്രസ്​ എമ്മിൽ ഭിന്നത രൂക്ഷം

കോട്ടയം: കേരള കോൺഗ്രസ് എമ്മി​െൻറ മുന്നണി പ്രവേശനം സംബന്ധിച്ച് നേതൃതലത്തിൽ വീണ്ടും ഭിന്നത. ഇടതുമുന്നണിയിലേക്കാെണങ്കിൽ ഒപ്പം ഉണ്ടാവില്ലെന്ന പി.ജെ. ജോസഫി​െൻറ മുന്നറിയിപ്പ് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് ഡിസംബർ 14 മുതൽ 16വരെ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനുള്ള തീരുമാനം ചെയർമാൻ കെ.എം. മാണി ഉപേക്ഷിച്ചു. ഇപ്പോൾ അതിനുള്ള സാഹചര്യമല്ലെന്ന് ഒരു വാർത്ത ചാനലിന് ചൊവ്വാഴ്ച നൽകിയ അഭിമുഖത്തിൽ മാണി വെളിപ്പെടുത്തുകയും ചെയ്തു. ഉചിതസമയത്ത് പ്രഖ്യാപനം നടത്തുമെന്നും സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപിക്കില്ലെന്നും വ്യക്തമാക്കിയത് മാണിയുടെ നിലപാട് മാറ്റമായും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പാർട്ടി എങ്ങോട്ട് എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയില്ല -മാണി തുറന്നുപറയുന്നു. രാജ്യതാൽപര്യം, യുവജന-കർഷക താൽപര്യം, തൊഴിലാളി താൽപര്യം ഇവ മുൻനിർത്തിയുള്ള പാർട്ടി അജണ്ടക്ക് പിന്തുണ നൽകുന്നവർക്കായിരിക്കും മുൻഗണന. തങ്ങളെ സമീപിക്കുന്നവരെ വിലയിരുത്തിയ ശേഷം അന്തിമതീരുമാനം എടുക്കുമെന്നും മാണി പറയുന്നു. എന്നാൽ, ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാതെ ഇനിയും കേരള കോൺഗ്രസിന് മുന്നോട്ടുപോകാനാവില്ലെന്നത് നേതൃത്വത്തെ വെട്ടിലാക്കുകയാണ്. താഴെത്തട്ടിലാണ് എതിർപ്പ് ശക്തം. ഒരുമുന്നണിയിലും ഇല്ലാത്തതിനാൽ പ്രവർത്തനരംഗത്ത് സജീവതയില്ലെന്നാണ് അണികളുടെ പരാതി. കേരള കോൺഗ്രസ് ഇടതുമുന്നണിക്കൊപ്പം പോകുമെന്ന പ്രചാരണം ശക്തമായിരിക്കെ പി.ജെ. ജോസഫി​െൻറ എതിർപ്പ് മറികടക്കാനാവാത്തും മാണിയെ വലക്കുന്നുണ്ട്. യു.ഡി.എഫിനൊപ്പം നിൽക്കാനാണ് ജോസഫിന് താൽപര്യം. പലഘട്ടങ്ങളിലായി ഇടതുമുന്നണിയുമായി രഹസ്യചർച്ച തുടരുേമ്പാഴും ജോസഫി​െൻറ എതിർപ്പ് തള്ളാൻ മാണിക്ക് കഴിയുന്നില്ല. കേരള കോൺഗ്രസിന് വ്യക്തമായ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് ഇടതുമുന്നണി കേന്ദ്രങ്ങൾ നൽകുന്ന സൂചന. ചർച്ച നടക്കുന്നുണ്ടെങ്കിലും തീരുമാനം ഇപ്പോഴുണ്ടാകില്ലെന്നും അറിയുന്നു. അതിനിടെ മുന്നണി പ്രവേശന വിഷയത്തിൽ ചർച്ചകൾ തുടരുന്നതായി വൈസ് ചെയർമാൻ ജോസ്കെ. മാണി വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളനം എങ്ങനെയാകണമെന്ന കാര്യത്തിലും പാർട്ടിയിൽ വ്യക്തമായ രൂപമിെല്ലന്നും പ്രമുഖ നേതാക്കൾ പറയുന്നു. സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.