കേഡർ കോൺഫറൻസ്​ ഏരിയ പ്രഖ്യാപനം

പള്ളിക്കര: എസ്.ഐ.ഒ ജില്ല നടത്തുന്ന കേഡർ കോൺഫറൻസി​െൻറ കുന്നത്തുനാട് ഏരിയ പ്രഖ്യാപനം ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി നിർവഹിച്ചു. ഇസ്ലാം നമുക്ക് അഭിമാനമാകണമെന്നും വിശ്വാസത്തി​െൻറ കരുത്ത് എല്ലാവരും ആർജിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങാല ഇസ്ലാമിക് സ​െൻററിൽ നടന്ന പരിപാടിയിൽ അൻസാഫ്.കെ. അമീൻ അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി കെ.എസ് സാബിർ, ഇബ്രാഹീം യൂസുഫ്, യാസീൻ ഫലാഹ് എന്നിവർ സംസാരിച്ചു. െപരിങ്ങാല തോട് മാലിന്യം നിറഞ്ഞ് ശോച്യാവസ്ഥയിൽ പള്ളിക്കര: കാടിനാട് പെരിങ്ങാല പനമ്പേലി തോട് മാലിന്യം നിറഞ്ഞ് ശോച്യാവസ്ഥയിൽ. പരിസരത്തുള്ളവർ ഉൾപ്പെടെ തോട്ടിലേക്കാണ് മാലിന്യം തള്ളുന്നത്. കടമ്പ്രയാറി​െൻറ കൈവഴിയായ തോട് മാസങ്ങളായി ഈ അവസ്ഥയിലാണ്. മഴ മാറിയതോടെ തോട്ടിലെ ഒഴുക്ക് നിലച്ച നിലയിലാണ്. പെരിങ്ങാലയിൽ നിന്നും പരിസര പ്രദേശങ്ങളിലെ കാനകളിൽനിന്നും മാലിന്യം തോട്ടിലേക്കാണ് എത്തുന്നത്. ഇതോടെ തോട്ടിൽ ചെളി നിറഞ്ഞ് പല സ്ഥലത്തും നീരൊഴുക്ക് നിലച്ച നിലയിലാണ്. മാലിന്യം പലഭാഗത്തും കെട്ടികിടക്കുകയാണ്. നേരേത്ത വേനൽ രൂക്ഷമാകുന്നതോടെ പരിസരപ്രദേശങ്ങളിലെ ആളുകൾ കുളിക്കാനും മറ്റു ആവശ്യങ്ങൾക്കും പെരിങ്ങാല തോടിനെയാണ് ആശ്രയിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽനിന്ന് വരെ ആളുകൾ തോട്ടിൽ കുളിക്കാൻ എത്തുമായിരുന്നു. ഇന്ന് കാടും ചെളിയും മാലിന്യവും നിറഞ്ഞതോടെ തോട്ടിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. തോട്ടിലെ വെള്ളം ഉപയോഗിച്ചാൽ ചൊറിച്ചിൽ അനുഭവപെടുന്നതായി നാട്ടുകാർ പറയുന്നത്. കക്കൂസ് മാലിന്യം ഉൾപ്പെടെ തോട്ടിലേക്ക് ഒഴുക്കുന്നതായി ആരോപണമുണ്ട്. രാത്രിയിൽ ചാക്കിൽ കെട്ടിയും തോട്ടിലേക്ക് മാലിന്യം തള്ളുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ട്. പലപ്രാവശ്യം പഞ്ചായത്ത് കമ്മിറ്റി ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകിയെങ്കിലും നടപടി ഇല്ല. നേരേത്ത പാടത്ത് കൃഷി ചെയ്തിരുന്നപ്പോൾ കർഷകർ ഇടപെട്ട് തോട് നന്നാക്കിയിരുന്നു. തോടി​െൻറ ഇരുവശങ്ങളും കൈയേറ്റവും വ്യാപകമാണ്. നേരേത്ത വലിയ വഞ്ചികൾ ഉൾപ്പെടെ വന്ന് പോയിരുന്ന തോടാണിതെന്ന് പഴമക്കാർ പറയുന്നു. തോടി​െൻറ ഇരുവശങ്ങളിലേയും കയ്യേറ്റം ഒഴിപ്പിച്ച് തോട് കരിങ്കല്ല് കൊണ്ട് ഇരുവശവും കെട്ടി മാലിന്യം നീക്കി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.