ബിജുവിന്​ ഭാര്യ വൃക്ക നൽകും; മാറ്റിവെക്കാൻ സുമനസ്സുകൾ കനിയണം

കൊച്ചി: ഇരു വൃക്കകളും തകരാറിലായ യുവാവ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. അങ്കമാലി ടെൽക്കിന് മുന്നിലെ സ്റ്റാൻഡിൽ ഒാേട്ടാഡ്രൈവറായ തൃശൂർ പൂവത്തുശ്ശേരി കുമ്പിടി പാറക്ക വീട്ടിൽ ബിജുവാണ് (38) ജീവൻ നിലനിർത്താൻ സഹായം തേടുന്നത്. നാലു വർഷമായി ചികിത്സയും ഡയാലിസിസുമായി കഴിയുകയാണ് ബിജു. ഇരു വൃക്കകളും തകരാറിലായതോടെ ഡിസംബറിൽ ശാസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഭാര്യ സൗമ്യയുടെ വൃക്ക അനുയോജ്യമാണ്. പക്ഷേ, ശസ്ത്രക്രിയക്കും അനുബന്ധ ചെലവുകൾക്കുമായി 15 ലക്ഷത്തോളം രൂപ വേണം. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇതുവരെ ചികിത്സിച്ചത്. പ്രതിമാസം മരുന്നിന് എണ്ണായിരത്തോളം രൂപ വേണം. ശസ്ത്രക്രിയ കഴിഞ്ഞാൽ ഇത് ഇരട്ടിയോളമാകും. ഭാര്യയും എൽ.പി. സ്കൂൾ വിദ്യാർഥികളായ രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. രോഗം മൂർഛിച്ചതോടെ ബിജു ജോലിക്ക് പോകുന്നില്ല. ബാങ്ക് വായ്പയെടുത്ത് വീട് പണിത വകയിൽ ആറു ലക്ഷത്തോളം രൂപ കടമുണ്ട്. കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ. സുനിൽകുമാർ രക്ഷാധികാരിയും കുമ്പിടി പള്ളി വികാരി ഫാ. ഫ്രാൻസിസ് കാവിൽ ചെയർമാനും അന്നമനട പഞ്ചായത്ത് പ്രസിഡൻറ് ടെസി ടൈറ്റസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി, വാർഡംഗങ്ങളായ ലാലി പാപ്പച്ചൻ, എൻ.കെ. ജോഷി എന്നിവർ അംഗങ്ങളുമായി ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് അന്നമനട ശാഖയിൽ ബിജുവി​െൻറ സഹോദരൻ ഷാജു പി.എം, ലാലി പാപ്പച്ചൻ, ജോഷി എൻ.കെ എന്നിവരുടെ പേരിൽ സംയുക്ത അക്കൗണ്ട് തുറന്നു (നമ്പർ: 17030100059318 IFSC:FDRL 0001703). ഫോൺ: 9446140683, 9544575419.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.