വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം തുറന്നു മന്ത്രി ശൈലജ ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്തിനുകീഴിലെ നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തി​െൻറ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. ചടങ്ങിൽ വി.പി. സജീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി സണ്ണി സ്വാഗതം പറഞ്ഞു. മുൻ മന്ത്രി ടി.എച്ച്. മുസ്തഫ മുഖ്യാതിഥിയായിരുന്നു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ വിഷയാവതരണം നടത്തി. മെഡിക്കൽ ഓഫിസർ ഡോ. ഷെറീന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. മുത്തലിബ്, മുൻ എം.ൽ.എ എം.എം. മോനായി, ഫാമിങ് കോർപറേഷൻ ചെയർമാൻ കെ.കെ. അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ്, ഗ്രാമപഞ്ചായത്ത്് വൈസ് പ്രസിഡൻറ് നിഷ അലിയാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നൂർജഹാൻ സക്കീർ, പഞ്ചായത്ത്് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഫാത്തിമ ജബ്ബാർ, ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി.കെ. മണി, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷെറീന ബഷീർ, പഞ്ചായത്ത്് അംഗങ്ങളായ സരോജിനി ശങ്കരൻ, സമിജ മുജീബ്, സനിത റഹീം എന്നിവർ സംസാരിച്ചു. പെരിയാർവാലി കനാലുകളിൽ വെള്ളമെത്തിക്കാൻ ശുചീകരണം - ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു പെരുമ്പാവൂർ: പെരിയാർവാലി കനാലുകളിൽ വെള്ളമെത്തിക്കാൻ കനാലുകളുടെ ശുചീകരണം നടത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ പെരിയാർവാലി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. കനാൽ ശുചീകരണം ടെൻഡർ ചെയ്തതായും ഡിസംബറിൽ പണി പൂർത്തീകരിക്കുമെന്നും എക്സിക്യൂട്ടിവ് എൻജിനീയർ സി.എ. വിമല യോഗത്തിൽ അറിയിച്ചു. ഭൂതത്താൻകെട്ട് ഡാമിലെ പില്ലറുകളുടെയും ഷട്ടറുകളുടെയും പണികൾ ജനുവരി ആദ്യവാരമേ പൂർത്തിയാകൂവെന്നും ഇതുമൂലം ഡാമിൽ പൂർണമായി വെള്ളം ശേഖരിക്കാൻ ഇതിനുശേഷമേ കഴിയൂവെന്നും എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. കൃഷിക്കും കുടിവെള്ളത്തിനുമായി പെരിയാർവാലി കനാലുകളെ ആശ്രയിച്ച് കഴിയുന്ന അനേകം ആളുകളുടെ ബുദ്ധിമുട്ടുകൾ ജനപ്രതിനിധികൾ യോഗത്തിൽ വിവരിച്ചു. നടപടിക്രമം ത്വരിതപ്പെടുത്തി വേഗം കനാലുകളിൽ വെള്ളമെത്തിക്കാൻ ഉേദ്യാഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. കനാൽ ശുചീകരണം കഴിഞ്ഞ വർഷംവരെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് ചെയ്തിരുന്നത്. എന്നാൽ, കേന്ദ്രസർക്കാറി​െൻറ പുതിയ മാർഗനിർേദശ പ്രകാരം ആവർത്തനസ്വഭാവമുള്ള ജോലികൾ ചെയ്യാൻ കഴിയില്ല. ഇതുകൊണ്ട് ഈ പ്രവൃത്തികൾ ഈ വർഷത്തെ ആക്ഷൻ പ്ലാനിൽ പഞ്ചായത്തുകൾ ഉൾപെടുത്തിയിരുന്നില്ല. ഈ ശുചീകരണ ജോലികൾക്കാണ് ഇപ്പോൾ ടെൻഡർ ക്ഷണിച്ചത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുംതാസ്, പഞ്ചായത്ത് പ്രസിഡൻറുമാരായ എൻ.എം. സലിം, മേഴ്സി ജോർജ്, സൗമിനി ബാബു, ധന്യ ലെജു, കുഞ്ഞുമോൾ തങ്കപ്പൻ, വൈസ് പ്രസിഡൻറുമാരായ ജോസ് വർഗീസ്, പ്രീതി ബിജു, മായ കൃഷ്ണകുമാർ, കെ.എൻ. രാമകൃഷ്ണൻ, പെരിയാർവാലി എക്സിക്യൂട്ടിവ് എൻജിനീയർ സി.എ. വിമല, എക്സിക്യൂട്ടിവ് എൻജിനീയർ ശ്രീകുമാർ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ കെ.എം. അലി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.