സോഷ്യൽ മീഡിയ വഴി സ്​പീക്കർക്കും മുഖ്യമന്ത്രിക്കും അസഭ്യവർഷം; പ്രതി പിടിയിൽ

തിരുവനന്തപുരം: സ്പീക്കർക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഫേസ് ബുക്ക് വഴി അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്ത പ്രതി പിടിയിലായി. മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴ, മറടി ഷാജുമോൻ (31) ആണ് പിടിയിലായത്. ഇയാൾ മുമ്പും പല രാഷ്ട്രീയ പാർട്ടികൾക്കെതിരെയും അസഭ്യവർഷവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കഞ്ചാവ് കേസിൽ ഒന്നര വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ആലുവ പുക്കാട്ടുപടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ഹോം നഴ്സ് ആയി ജോലി നോക്കവെയാണ് സൈബർ സെല്ലി​െൻറ സഹായത്തോടെ സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.