ADD FILE ഇൻബോക്​സ്​

(ചിത്രം എ.പി 50) ശ്മശാനം നവീകരിക്കണം തോണ്ടന്‍കുളങ്ങര വാര്‍ഡിലെ ആലപ്പുഴ നഗരസഭ ഗ്യാസ് ക്രിമറ്റോറിയം (ചാത്തനാട് ശ്മശാനം) നവീകരിക്കണം. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ആവശ്യമില്ലാത്ത നിര്‍മിതികള്‍ നീക്കണം. മൂന്നേക്കറോളം വിസ്തീര്‍ണമുള്ള ശ്മശാനം കാട് പിടിച്ച് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് അനേകം പേരാണ് ഇവിടെ എത്താറ്. പുൽപടര്‍പ്പുകള്‍ക്കിടയില്‍ മാലിന്യം പരന്നുകിടപ്പുമുണ്ട്. പുല്ലുപിടിച്ച് ഇടങ്ങൾ വൃത്തിയാക്കി കൃഷി ആരംഭിക്കുകയോ പൂന്തോട്ടമായി മാറ്റുകയോ ചെയ്യണം. അതിനായി സന്നദ്ധ സംഘടനകളുടെ സഹായം തേടാവുന്നതാണ്. തത്തംപള്ളി െറസിഡൻറ്സ് അസോസിയേഷന്‍ കുട്ടനാട് ആർ ബ്ലോക്കിൽ സർക്കാർ ഇടപെടൽ അനിവാര്യം കുട്ടനാട് ആർ ബ്ലോക്കി​െൻറ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണ്. വീടുകളിൽ വെള്ളം കയറി വൃത്തിഹീനമായ സാഹചര്യത്തിൽ ഇവിടെ പകർച്ചവ്യാധി പിടിപെടുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നു. കഴിഞ്ഞദിവസം എട്ടുവയസ്സുകാരിക്ക് എലിപ്പനി സ്ഥിരീകരിച്ചു. രോഗം പടരാതിരിക്കാനുള്ള നടപടികളാണ് വേണ്ടത്. കലക്ടറും മന്ത്രിയും സന്ദർശിച്ച് പോയതല്ലാതെ ഉചിതമായ നടപടി സ്വീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ഇത് ഒരു ഭരണ പരാജയം തന്നെയാണ് വെളിവാക്കുന്നത്. കോളറ, മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്ന ആരോഗ്യവകുപ്പി​െൻറ റിപ്പോർട്ടും ജില്ല ഭരണകൂടം തള്ളി. ഉടൻ വെള്ളം വറ്റിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും നടപ്പായിട്ടില്ല. കെ.കെ. ബാബു, കൈനകരി റോഡ് സഞ്ചാരയോഗ്യമാക്കണം പുന്നപ്ര മാർക്കറ്റ് ജങ്ഷനിൽനിന്ന് കിഴക്കോട്ടുള്ള പ്രധാന റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണം. ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ഒരുവർഷം മുമ്പാണ് റോഡ് പുനർനിർമിച്ചത്. എന്നാൽ, നിർമാണത്തിലെ അപാകത മൂലം റോഡ് തകരുകയായിരുന്നു. രണ്ടുവർഷമായി റോഡ് ശോശോച്യാവസ്ഥയിലാണ്. കുറഞ്ഞത് അഞ്ചുവർഷം കഴിഞ്ഞാലെ ഇനി ഫണ്ട് അനുവദിക്കാനാകു എന്ന നിലപാടാണ് ജില്ല പഞ്ചായത്ത് സ്വീകരിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ റോഡ് പുനർനിർമിച്ച കരാറുകാരനിൽനിന്ന് തുക ഈടാക്കി പ്രശ്നങ്ങൾ പരിഹരിക്കണം. ഹസൻ എം. പൈങ്ങാമഠം പ്രസിഡൻറ്, ജനതാദൾ (എസ്) അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.