സർക്കാർ നടപ്പാക്കുന്നത് സാമൂഹിക അനീതി ^വെള്ളാപ്പള്ളി

സർക്കാർ നടപ്പാക്കുന്നത് സാമൂഹിക അനീതി -വെള്ളാപ്പള്ളി ആലങ്ങാട്: സംസ്ഥാനത്ത് സർക്കാർ നടപ്പാക്കുന്നത് സാമൂഹിക അനീതിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി നീറിക്കോട് ശാഖ നിർമിച്ച ഗുരുമന്ദിരത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേവലം 12 ശതമാനം മാത്രമുള്ള മുന്നാക്കക്കാരായ സവർണ സമുദായത്തിന് ദേവസ്വം നിയമനങ്ങളിൽ 96 ശതമാനത്തോളം സംവരണമുണ്ട്. ഈഴവ--പിന്നാക്ക വിഭാഗങ്ങൾക്ക് അഞ്ചുശതമാനത്തിൽ താഴെ മാത്രമേ സംവരണമുള്ളൂ. സർക്കാറി​െൻറ ഇരട്ടത്താപ്പ് നയങ്ങൾക്കെതിരെ പ്രതികരിക്കാൻ സമുദായാംഗങ്ങൾ കൂടുതൽ തിരിച്ചറിവ് നേടണമെന്നും അദ്ദേഹം പറഞ്ഞു. ഗുരു പ്രതിമ സമർപ്പണവും വെള്ളാപ്പള്ളി നിർവഹിച്ചു. താലൂക്ക് യൂനിയൻ സെക്രട്ടറി ഹരി വിജയൻ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ഉഷ തങ്കപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ.എം.എൻ. സോമൻ പ്രഭാഷണം നടത്തി. പറവൂർ യൂനിയൻ പ്രസിഡൻറ് സി.എൻ. രാധാകൃഷ്ണൻ, വൈസ് പ്രസിഡൻറ് ഷൈജു മനക്കപ്പടി, പി.എസ്. ജയരാജ്, വി.പി. ഷാജി, രാജീവ് നെടുകപ്പിള്ളി, കൊടുവഴങ്ങ ബാലകൃഷ്ണൻ, എൻ.എ. ബാബു എന്നിവർ സംസാരിച്ചു. ശാഖ പ്രസിഡൻറ് എ.ജി. ഗോപിദാസ് സ്വാഗതവും യൂനിയൻ കമ്മിറ്റി അംഗം കെ.സി. ശ്രീകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.