പി.കെ. ഭാസ്‌കരൻ നായർ അനുസ്മരണം

മാന്നാര്‍: ഓട്ടുപാത്ര നിർമാണ തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് പി.കെ. ഭാസ്‌കരൻ നായരെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡൻറും പഞ്ചായത്ത് അംഗവുമായിരുന്ന പി.കെ. ഭാസ്‌കരൻ നായരുടെ ഒന്നാം അനുസ്മരണ സമ്മേളനവും സ്മൃതിമണ്ഡപവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് അജിത്ത് പഴവൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്ലത്തീഫ് അനുസ്മരണ പ്രഭാഷണം നടത്തി. സ്മൃതിമണ്ഡപത്തില്‍ മെറ്റല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡൻറ് സുജിത് ശ്രീരംഗം പതാക ഉയര്‍ത്തി. ഡി.സി.സി സെക്രട്ടറിമാരായ സണ്ണി കോവിലകം, തോമസ് ചാക്കോ, എ.ആര്‍. വരദരാജന്‍ നായര്‍, കെ. വേണുഗോപാല്‍, സുജ ജോഷ്വ, രാധേഷ് കണ്ണന്നൂര്‍, ടി.കെ. ഷാജഹാന്‍, സതീഷ് ശാന്തിനിവാസ്, ടി.എസ്. ഷഫീഖ്, പി.ബി. സലാം, പ്രമോദ് കണ്ണാടിശ്ശേരില്‍, ഹരി കുട്ടമ്പേരൂര്‍, ബാലസുന്ദരപ്പണിക്കര്‍, വത്സല ബാലകൃഷ്ണന്‍, ചിത്ര എം. നായര്‍, രഘുധരന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടികൾ ഇന്ന് ആലപ്പുഴ ജവഹർ ബാലഭവൻ: ജവഹർ ബാലഭവൻ റവന്യൂ ജില്ല കലോത്സവം. കലാമത്സരങ്ങൾ -രാവിലെ 9.00, സമാപന സമ്മേളനം -4.00 ആലപ്പി ജിം: പവർ ലിഫ്റ്റിങ് ജില്ല ടീം സെലക്ഷൻ -2.00 ചേർത്തല എൻ.എസ്.എസ് യൂനിയൻ ഹാൾ: സി.പി.എം ചേർത്തല ഏരിയ സമ്മേളന സ്വാഗതസംഘത്തി​െൻറയും പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മ -രാവിലെ 10.00, സാംസ്കാരിക സമ്മേളനം -4.00 പൊന്നാംവെളി ഗവ. എൽ.പി സ്‌കൂൾ: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂനിയൻ വനിത സംഘം താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ പഠനശിബിരം - 2.00 പാറയിൽ ബി.പി ഗവ. എൽ.പി സ്കൂൾ: സൗജന്യ നേത്രപരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും -രാവിലെ 9.30 തിരുനല്ലൂർ ഗോവിന്ദപുരം ക്ഷേത്ര അങ്കണം: അഖില കേരള അയ്യപ്പ സമീക്ഷ. ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ -രാവിലെ 10.30 ഹരിപ്പാട് മുട്ടം വിജ്ഞാന വികാസിനി വായനശാല: പ്രതിമാസ പ്രഭാഷണ പരമ്പര -3.00 കണ്ണനാകുഴി എൽ.പി.എസ്: സൗജന്യ നേത്രചികിത്സ ക്യാമ്പ് -രാവിലെ 9.00 ചത്തിയറ ഗവ. എൽ.പി സ്കൂൾ: സൗജന്യ നേത്രചികിത്സ ക്യാമ്പ് - 2.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.