ലൈഫ് ഗുണഭോക്തൃ കരട്​ പട്ടിക 30നകം നിർമാണം മുടങ്ങി‍യ വീടുകൾ മാർച്ച് 31നകം പൂർത്തീകരിക്കും

ആലപ്പുഴ: സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫി​െൻറ ഗുണഭോക്തൃ പട്ടികയുടെ കരട് 30നകം പ്രസിദ്ധീകരിക്കാൻ നടപടി തുടരുന്നു. ജില്ല ആസൂത്രണ സമിതി ഹാളിൽ കലക്ടർ ടി.വി. അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമസഭകളും നഗര വാർഡ് സഭകളും ചേർന്നാണ് ഗുണഭോക്തൃ പട്ടികക്ക് രൂപംനൽകുന്നത്. ലൈഫ് പദ്ധതിയിലേക്ക് ജില്ലയിൽ ലഭിച്ചത് 8420 അപേക്ഷകളാണെന്നും അഞ്ച് പഞ്ചായത്തുകളിലായി രണ്ട് ഏക്കറോളം സ്ഥലം കണ്ടെത്തിയതായും ദാരിദ്ര്യ ലഘൂകരണ വിഭാഗം േപ്രാജക്ട് ഡയറക്ടർ കെ.ആർ. ദേവദാസ് പറഞ്ഞു. വിവിധ വകുപ്പുകളുടെ ഭവനനിർമാണ പദ്ധതി പ്രകാരം നിർമാണം ആരംഭിച്ചെങ്കിലും പൂർത്തീകരിക്കാത്തവ മാർച്ച് 31നകം പൂർത്തീകരിക്കാനുള്ള നടപടികളാണ് ആദ്യഘട്ടത്തിൽ. ഇത്തരത്തിൽ 3475 വീടുകളാണ് ജില്ലയിലുള്ളത്. ഇതിനാവശ്യമായ ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മാറ്റിെവച്ചിട്ടുണ്ട്. കുടുംബശ്രീ നടത്തിയ സർവേ പ്രകാരം ജില്ലയിൽ 20,000 ഭവനരഹിതരുണ്ടെന്നാണ് കണക്ക്. ഓരുമുട്ടുകൾ ഡിസംബർ അഞ്ചിനകം പൂർത്തീകരിക്കുമെന്നും തണ്ണീർമുക്കം ഇറിഗേഷൻ ഡിവിഷന് കീഴിലെ ഓരുമുട്ടുകളിൽ 80 ശതമാനം പൂർത്തീകരിച്ചതായും ഇറിഗേഷൻ ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. മറ്റിടങ്ങളിലെ 17 പ്രവൃത്തികളിൽ അഞ്ചെണ്ണം പൂർത്തീകരിച്ചതായും ഒമ്പത് പ്രവൃത്തികൾ 30നകം പൂർത്തീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. താലൂക്ക് വികസന സമിതി യോഗങ്ങളിൽ ഉദ്യോഗസ്ഥർ കൃത്യമായി പങ്കെടുക്കണമെന്ന് കലക്ടർ പറഞ്ഞു. ഇക്കാര്യം ജില്ലതല ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് കുഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുഗമമാക്കാനും വാട്ടർ അതോറിറ്റിയുടെ ഇത്തരം പദ്ധതികൾ വേഗത്തിലാക്കാനുമായി പൊതുമരാമത്ത്-വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകര​െൻറ പ്രതിനിധി ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിയിൽ അനർഹർ ഉൾപ്പെടാതിരിക്കാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല-മുട്ടത്തിപ്പറമ്പ് റോഡിലെ പുറമ്പോക്ക് കൈയേറ്റങ്ങൾക്കെതിരെ നടപടി വേണമെന്നും താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യൻമാരുടെ കുറവ് പരിഹരിക്കണമെന്നും മന്ത്രി പി. തിലോത്തമ​െൻറ പ്രതിനിധി ആവശ്യപ്പെട്ടു. കൃഷി വകുപ്പിന് കീഴിലെ കൊയ്ത്ത് യന്ത്രങ്ങളിൽ ഉപയോഗശൂന്യമായവ വിൽക്കാൻ നടപടി സ്വീകരിക്കണമെന്നും കടലാക്രമണത്തിൽ തകർന്ന ആറാട്ടുപുഴയിലെ റോഡ് ഗതാഗതയോഗ്യമാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ആവശ്യപ്പെട്ടു. റാണി-ചിത്തിര കായൽ നിലങ്ങളെ വിത്തുൽപാദന കേന്ദ്രമാക്കണമെന്നും കുട്ടനാടിന് ആവശ്യമായ വിത്ത് ഇവിടെനിന്ന് ഉൽപാദിപ്പിക്കാൻ നടപടി വേണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ദേശീയപാതയിൽ പൂങ്കാവ് ജങ്ഷനിൽ സ്കൂൾ സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിക്കാൻ കലക്ടർ നിർദേശം നൽകി. എ.എസ് കനാലിൽ വീണുകിടക്കുന്ന നടപ്പാലം മാറ്റാനും വിളക്കുമരം പാലം നിർമാണം പൂർത്തീകരിക്കാനും നടപടി വേണമെന്ന് ചേർത്തല നഗരസഭ ചെയർമാൻ ഐസക് മാടവന ആവശ്യപ്പെട്ടു. ജില്ല പ്ലാനിങ് ഓഫിസർ കെ.എസ്. ലതി, വികസന സമിതി അംഗങ്ങൾ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.