വെറും ഇ^ടോയ്​ലറ്റല്ല 'ഇൗ ടോയ്​ലറ്റ്​​'

വെറും ഇ-ടോയ്ലറ്റല്ല 'ഇൗ ടോയ്ലറ്റ്' കോഴിക്കോട്: ജലം സംരക്ഷിക്കേണ്ടതി​െൻറ പ്രധാന്യം തന്നെയാണ് എറണാകുളം കോട്ടപ്പടി മാര്‍ ഏലിയാസ് എച്ച്.എസ്.എസ് വിദ്യാർഥികളായ അജേഷും അര്‍ജുനും അവതരിപ്പിച്ച ഇ-ടോയ്ലറ്റ് വിത്ത് വാട്ടര്‍ ട്രീറ്റ്‌മ​െൻറ് സിസ്റ്റം പരിചയപ്പെടുത്തുന്നത്. ഇ-ടോയ്ലറ്റുകളിൽ ഒരുവട്ടം ഉപയോഗിച്ച ജലം മറ്റാവശ്യങ്ങൾക്ക് വീണ്ടും ശുദ്ധീകരിച്ച് ഉപയോഗിക്കാമെന്ന രീതിയാണ് ഹയർ സെക്കൻഡറി വിഭാഗം വർക്കിങ് മോഡൽ വിഭാഗത്തിൽ ഇൗ വിദ്യാർഥികൾ കണിക്കുന്നത്. സെപ്റ്റിക് ടാങ്കില്‍ പോവുന്ന വെള്ളം ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന പമ്പ് വഴി വാട്ടര്‍ ട്രീറ്റ്‌മ​െൻറ് ടാങ്കിലേക്കും തുടര്‍ന്ന് സ്റ്റോറേജ് ടാങ്കിലേക്കും പോവുന്നു. ഈ വെള്ളം വീണ്ടും ശുദ്ധീകരിച്ച് ഫ്ലെഷിനും ഫ്ലോർ വാട്ടറിനും ചെടി നനക്കാനും ഉപയോഗിക്കാം. സോളാര്‍ ഉപയോഗിച്ച് ജലം പാഴാക്കാതെ ശുദ്ധീകരിക്കുന്ന ഇൗ മാതൃക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെല്ലാം മാതൃകയാക്കാമെന്ന് വിദ്യാർഥികൾ പറയുന്നു. ഉപയോഗിച്ച വെള്ളംതന്നെ വീണ്ടും ശുദ്ധീകരിച്ചിരിക്കുന്ന രീതിമൂലം വലിയൊരളവിൽ ജലം സംരക്ഷിക്കാനാകും. പരിസ്ഥിതി സൗഹൃദമായ ഇൗ രീതി തീരദേശങ്ങളിലും ജലദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിലും ഒരുപോലെ ഉപയോഗപ്രദമാകുമെന്നും വിദ്യാർഥികൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.