പി.എസ്.സി പരീക്ഷ കേന്ദ്രങ്ങളിൽ കവർച്ച; ബാഗും മൊബൈൽ ഫോണുകളും നഷ്‌ടമായി

ആലുവ: പി.എസ്.സി പരീക്ഷകേന്ദ്രങ്ങളിൽ മോഷണം. പരീക്ഷാർഥികളുടെ ബാഗും മൊബൈൽ ഫോണുകളും നഷ്ടമായി. ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലും സ​െൻറ് മേരീസ് ഹൈസ്കൂളിലും വില്ലേജ് അസിസ്റ്റൻറ് പരീക്ഷക്ക് എത്തിയതായിരുന്നു ഉദ്യോഗാർഥികൾ. എസ്.എൻ.ഡി.പി സ്കൂളിൽ പരീക്ഷയെഴുതിയ നാല് പേർക്ക് ബാഗ്, ഫോൺ, എ.ടി.എം എന്നിവ നഷ്ടമായി. പരീക്ഷയെഴുതി പുറത്തിറങ്ങിയപ്പോളാണ് മോഷണവിവരം അറിയുന്നത്. ആലുവ പൊലീസ് രണ്ട് സ്കൂളുകളിലുമെത്തി കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.