മാധ്യമപ്രവർത്തക​െൻറ കൊല: രണ്ട്​ അർധസൈനികർ അറസ്​റ്റിൽ

അഗർതല: മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ത്രിപുര സ്റ്റേറ്റ് റൈഫിൾസിലെ (ടി.എസ്.ആർ) രണ്ട് അർധ സൈനികർ അറസ്റ്റിൽ. സുദീപ് ദത്ത ഭൗമിക് ടി.എസ്.ആർ രണ്ടാം ബറ്റാലിയൻ ആസ്ഥാനത്ത് കൊല്ലപ്പെട്ട കേസിലാണ് നടപടി. ബംഗാളി ദിനപത്രത്തി​െൻറ ക്രൈം റിപ്പോർട്ടറായിരുന്ന ഭൗമികിനെ കൊല്ലാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരായ കുറ്റം. പ്രതികളെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച രാത്രിയാണ് ടി.എസ്.ആർ രണ്ടാം ബറ്റാലിയൻ ആസ്ഥാനത്ത് ഭൗമിക് വെടിയേറ്റു മരിച്ചത്. കമാൻഡൻഡ് തപൻ ദെബ്ബർമയെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ഭൗമികി​െൻറ മൊബൈൽ ഫോൺ ബുധനാഴ്ച അറസ്റ്റിലായ ഇദ്ദേഹത്തി​െൻറ പക്കൽ കണ്ടെത്തിയിരുന്നു. ദെബ്ബർമയുടെ അംഗരക്ഷകനെ കൊല നടന്ന ഉടൻ അറസ്റ്റ് ചെയ്തിരുന്നു. ദെബ്ബർമയുടെ മോശം പ്രവർത്തനങ്ങൾ സംബന്ധിച്ച് ഭൗമിക് 11 വാർത്തകൾ നൽകിയിരുന്നു. തുടർന്ന് ബറ്റാലിയൻ ആസ്ഥാനത്ത് വിളിച്ചുവരുത്തി വധിക്കുകയായിരുന്നു. രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് കൊല്ലപ്പെട്ട രണ്ടാമത്തെ മാധ്യമപ്രവർത്തകനാണ് ഇദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.