മാഞ്ഞാലി സഹകരണ ബാങ്ക് ഹൈടെക് നിലവാരത്തിലേക്ക്

ആലങ്ങാട്: മാഞ്ഞാലി സഹകരണ ബാങ്കില്‍ ജില്ല ബാങ്കി​െൻറ സഹകരണത്തോടെ കുറഞ്ഞ പലിശനിരക്കിൽ 'ഗ്രാമ സമൃദ്ധി' ഭവന വായ്‌പ പദ്ധതി ആരംഭിച്ചു. റുപേ കാർഡ് വഴി എ.ടി.എമ്മില്‍നിന്ന് സര്‍വിസ് ചാര്‍ജ് ഇല്ലാതെ പണം പിൻലിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. പദ്ധതികളുടെ ഉദ്ഘാടനം ജില്ല സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ബി ഓമനക്കുട്ടന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡൻറ് എം.എം. റഷീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം.ഐ. നാസര്‍, ഭരണസമിതി അംഗങ്ങളായ സബിത നാസര്‍, ടി.കെ. അശോകൻ, മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. ഐ.എഫ്.എസ് കോഡ് ഉപയോഗിച്ച് നെഫ്റ്റ് വഴി ഇൻറര്‍നെറ്റിലൂടെ ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണമിടപാട് നടത്താനുള്ള സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്. ജില്ല സഹകരണ ബാങ്കുമായി ചേർന്ന് മിറർ അക്കൗണ്ട് തുറക്കാനും രാജ്യത്തെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം നെഫ്റ്റ് വഴി ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള സംവിധാനവുമായി. ഡിജിറ്റലൈസ്ഡ് പാസ്ബുക്ക് സംവിധാനവും ഏര്‍പ്പെടുത്തിയതായി ബാങ്ക് പ്രസിഡൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.