സാമൂഹിക ക്ഷേമ വകുപ്പ് ശിൽപശാല

കൊച്ചി: ഗാർഹിക അതിക്രമങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം ഫലപ്രദമായി നടപ്പാക്കുന്നതി​െൻറ ഭാഗമായി സംസ്ഥാന സോഷ്യൽ വെൽഫെയർ വകുപ്പ് സംസ്ഥാനതല ശിൽപശാല നടത്തും. ഞായറാഴ്ച ഉച്ചക്ക് 12ന് കച്ചേരിപ്പടി ആശിർഭവൻ കോൺഫറൻസ് ഹാളിൽ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. സോഷ്യൽ വെൽഫെയർ ബോർഡ് അധ്യക്ഷ ഖമറുന്നിസ അൻവർ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ചെയർപേഴ്‌സൻ ഡോ. ഖമറുന്നിസ അൻവർ, േപ്രാഗ്രാം കോഒാഡിനേറ്റർ പദ്മകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.