നോര്‍ത്ത് മാറാടി ഗവ. യു.പി.എസ്​ ഹൈടെക് പദവിയിലേക്ക്​

മൂവാറ്റുപുഴ: പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി നോര്‍ത്ത് മാറാടി ഗവ. യു.പി.എസിനെ ഹൈടെക് സ്‌കൂളായി നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ പ്രഖ്യാപിച്ചു. ഹൈടെക് സ്‌കൂളായി പ്രഖ്യാപിച്ച നോര്‍ത്ത് മാറാടി സര്‍ക്കാര്‍ യു.പി സ്‌കൂള്‍ മൂവാറ്റുപുഴ സബ്ജില്ലയിലെ ആദ്യ സ്‌കൂളാണ്. മൂവാറ്റുപുഴ ആഷ്‌ലി ഫര്‍ണിച്ചര്‍ നിര്‍മിച്ചുനല്‍കിയ എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളുടെ ഉദ്ഘാടനവും സ്മാര്‍ട്ട് ക്ലാസ് റൂമും 'അമ്മ ലൈബ്രറി' എന്ന തനത് വായന പദ്ധതിയുടെ ഉദ്ഘാടനവും ജൈവ വൈവിധ്യ പാര്‍ക്കി​െൻറ നിര്‍മാണോദ്ഘാടനവും ഇതോടൊപ്പം നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പ്രമീള ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജയകൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു. എം.എ. സഹീര്‍, സി.എം. സീതി, പി.വൈ. നൂറുദ്ദീന്‍, സെലിന്‍ ജോര്‍ജ്, ബിനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കംപ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം, ഹൈടെക് വിദ്യാലയം എന്നീ വിഷയങ്ങളില്‍ ഐ.ടി അറ്റ് സ്‌കൂള്‍ മാസ്റ്റർ ട്രെയിനര്‍ സജിമോന്‍ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.