പടയൊരുക്കം ഒപ്പുശേഖരണത്തിൽ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിച്ചു ^ചെന്നിത്തല

പടയൊരുക്കം ഒപ്പുശേഖരണത്തിൽ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിച്ചു -ചെന്നിത്തല ചെങ്ങന്നൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നതി​െൻറ തെളിവാണ് പടയൊരുക്കത്തി​െൻറ ഭാഗമായ ഒപ്പുശേഖരണത്തിലൂടെ തെളിയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടി ഒപ്പുകളാണ് ലക്ഷ്യമിട്ടത്. എന്നാൽ, ആലപ്പുഴ ജില്ലയിലെ പര്യടനം കഴിയുമ്പോൾത്തന്നെ അത് പൂർത്തിയാകും. പിന്നെയും മൂന്ന് ജില്ലകൾ വേറെയുണ്ട്. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ 164 ബൂത്ത് കമ്മിറ്റികൾ വഴി 82,000 ഒപ്പുകളാണ് തീരുമാനിച്ചിരുന്നത്. അതിനേക്കാൾ 2003 വർധിച്ച് 84,003 ആയി മാറി. സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ജോണി നെല്ലൂർ, ഡി.സി.സി പ്രസിഡൻറ് എം. ലിജു, യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി, കെ.എൻ. വിശ്വനാഥൻ, പി.വി. ജോൺ, ജോർജ് തോമസ് എന്നിവർ സംസാരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് എടത്വ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കത്തിന് എടത്വയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത ആളിക്കത്തിക്കാനാണ് കേന്ദ്ര സര്‍ക്കാറി​െൻറ ശ്രമം. ഇതിന് തെളിവാണ് മാര്‍പാപ്പക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച സംഭവം. താജ്മഹലിനും ടിപ്പു സുല്‍ത്താനും വര്‍ഗീയ പരിവേഷം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നു. നോട്ട് നിരോധനം കോര്‍പറേറ്റുകളെ സഹായിക്കാനാണ്. എല്ലാം ശരിയാക്കാനാണ് പിണറായി വിജയൻ എത്തിയത്. എന്നാല്‍, വിലക്കയറ്റംമൂലം ജനങ്ങള്‍ പൊറുതിമുട്ടുന്ന സ്ഥിതിയാണ്. കേരളത്തില്‍ നിയമം നിയമത്തി​െൻറ വഴിക്കല്ല, പിണറായി വിജയ​െൻറ താൽപര്യത്തിനൊത്താണ് പോകുന്നത്. അതിന് തെളിവാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിനായി 2006-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 3000ൽപരം ഏക്കര്‍ ഭൂമിയുടെ പരിധി കുറക്കാന്‍ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 ഓടെ എടത്വയിലെത്തിയ ജാഥയെ കോണ്‍ഗ്രസ് നോർത്ത്, സൗത്ത്, യൂത്ത്‌ കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമ​െൻറ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കുട്ടനാട് നിയോജക മണ്ഡലം ചെയര്‍മാന്‍ തോമസുകുട്ടി മാത്യു അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ജോണി നെല്ലൂര്‍, സി.പി. ജോണ്‍, കെ.പി. മോഹനന്‍, ഡി. ദേവരാജന്‍, ഷാനിമോള്‍ ഉസ്മാന്‍, ജോണ്‍സൻ എബ്രഹാം, ബെന്നി ബഹനാന്‍, വി.ഡി. സതീശന്‍, എം. ലിജു, എ.എ. ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.