സമയം കഴിഞ്ഞ്​ പത്രിക നൽകി; മഹാരാഷ്​ട്ര മന്ത്രിയെ ഹൈ​േകാടതി അയോഗ്യനാക്കി

മുംബൈ: തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക ൈവകി നൽകിയ മഹാരാഷ്ട്ര മൃഗസംരക്ഷണവകുപ്പ് സഹമന്ത്രി അർജുൻ ഖൊത്കറെ ബോംെബ ഹൈേകാടതി അയോഗ്യനാക്കി. 2014 ൽ ജൽന നിയമസഭ മണ്ഡലത്തിൽ നിന്നാണ് ശിവസേന നേതാവായ അർജുൻ ഖൊത്കർ ജയിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലെ അവസാന സമയവും കഴിഞ്ഞാണ് അർജുൻ ഖൊത്കർ പത്രിക സമർപ്പിച്ചതെന്ന് കാണിച്ച് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയും മുൻ എം.എൽ.എയുമായ കൈലാഷ് ഗൊറന്ത്യാൽ കോടതിയെ സമീപിക്കുകയായിരുന്നു. ആരോപണം ശരിയാണെന്ന് ബോധ്യമായതോടെയാണ് കോടതിവിധി. എന്നാൽ, സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പത്രിക സമർപ്പിക്കേണ്ട അവസാനദിവസം ഉച്ചക്ക് മൂന്നിന് മുേമ്പ വരണാധികാരിക്കുമുന്നിൽ സ്ഥാനാർഥികളുടെ ക്യൂവിലെത്തിയിരുന്നു എന്നാണ് അർജുൻ ഖൊത്കറുടെ വാദം. സമയം മൂന്ന് കഴിഞ്ഞ ശേഷമാണ് തനിക്ക് അവസരം ലഭിച്ചതെന്നും അദ്ദേഹം വാദിച്ചു. സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി കൊമ്പുകോർക്കുന്നതിനിടെയുണ്ടായ കോടതിവിധി ശിവസേനക്ക് തിരിച്ചടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.