യൂറോപ്യൻ യൂനിയൻ സംഘം കുസാറ്റിൽ

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ അക്കാദമിക, ഗവേഷണ പ്രവർത്തനങ്ങൾ പഠിക്കാനും സഹകരണ സംരംഭങ്ങൾക്ക് തുടക്കമിടാനുമുള്ള ചർച്ചകൾക്ക് യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ സർവകലാശാല സന്ദർശിച്ചു. യൂറോപ്യൻ യൂനിയ​െൻറ ഇന്ത്യ ഘടകം ഗവേഷണ നവീകരണ വിഭാഗം കൗൺസിലറും അധ്യക്ഷയുമായ ടാനിയ െഫ്രഡറിക്സി​െൻറ നേതൃത്വത്തിലുള്ള പത്തംഗ ഉദ്യോഗസ്ഥരാണ് സന്ദർശിച്ചത്. കുസാറ്റിലെ പഠന, ഗവേഷണ പ്രവർത്തനങ്ങളെപ്പറ്റിയും അന്താരാഷ്ട്ര സഹകരണങ്ങളെപ്പറ്റിയും യൂറോപ്യൻ യൂനിയനുമായുള്ള അക്കാദമിക സഹകരണത്തി​െൻറ സാധ്യതകളെപ്പറ്റിയും ചർച്ച നടന്നു. േപ്രാ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, സിൻഡിക്കേറ്റ് അംഗം ഡോ. എം. ഭാസി, ഐ.ആർ.എ.എ ഡയറക്ടർ ഡോ. കെ.കെ. സാജു, ഡോ. സുനിൽ കെ. നാരായണൻകുട്ടി, ഡോ. എ.എൻ. ബാൽചന്ദ് എന്നിവർ കൊച്ചി സർവകലാശാലയെ പ്രതിനിധീകരിച്ചു. ഫ്രാൻസ്, ഡെൻമാർക്ക്, ജർമനി, ഹംഗറി, ബെൽജിയം, സ്പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ വിദേശ മന്ത്രാലയ പ്രതിനിധികളും ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈകമീഷൻ അംഗങ്ങളുമാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.