ഭൂമിത്ര സേനക്ലബ് ഏകദിന പരിശീലനം

ആലുവ: സംസ്ഥാന കാലാവസ്‌ഥ വ്യതിയാന വകുപ്പി‍​െൻറ ആഭിമുഖ്യത്തില്‍ ഭൂമിത്രസേന ക്ലബ് മധ്യമേഖല അധ്യാപകര്‍ക്കും വിദ്യാര്‍ഥികൾക്കുമുള്ള ഏകദിന പരിശീലനം ശനിയാഴ്ച നടക്കും. രാവിലെ പത്തിന് ആലുവ സ​െൻറ് സേവ്യേഴ്‌സ് കോളജിൽ വകുപ്പ് മേധാവി പദ്മ മഹന്തി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ കേരള വനം ഗവേഷണകേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ഈസ, ഒ. ഹമീദലി എന്നിവര്‍ ക്ലാെസടുക്കും. നഗരത്തില്‍ വിരുന്നെത്തി മയില്‍ ആലുവ: നഗരത്തില്‍ വിരുന്നെത്തിയ മയില്‍ നഗരവാസികള്‍ക്ക് കൗതുകമായി. പെരിയാര്‍ കരയിലെ ചെമ്പകശ്ശേരി ഭാഗത്ത് വെള്ളിയാഴ്ച രാവിലെ എേട്ടാടെയാണ് മയിലിനെ കണ്ടത്. ആളുകളെ കണ്ടതോടെ പെരിയാറിനക്കരെ തുരുത്ത് ഭാഗത്തേക്ക് പറന്നു. കഴിഞ്ഞ ദിവസം നഗരത്തോട് ചേര്‍ന്ന എടയപ്പുറം ഗ്രാമത്തില്‍ മയിലിനെ കണ്ടിരുന്നു. ക്യാപ്ഷന്‍ ea54 mayil ആലുവ ചെമ്പകശ്ശേരി ഭാഗത്ത് കണ്ട മയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.