​െഎ.എസ്​ കേസ്​: ബിഹാർ യുവതി ജാമ്യത്തിലിറങ്ങി

കൊച്ചി: കാസർകോട് ജില്ലയിൽനിന്ന് നിരവധി പേർ െഎ.എസിൽ ചേർന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ബിഹാർ യുവതി ജാമ്യത്തിലിറങ്ങി. രണ്ടുലക്ഷം രൂപയുടെയും തുല്യതുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് കേസിൽ വിചാരണ നേരിടുന്ന യാസ്മിൻ അഹമ്മദ് (30) ജാമ്യത്തിലിറങ്ങിയത്. നേരത്തേ ഹൈകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഇവർ മാസങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയെങ്കിലും ജാമ്യക്കാർ പിന്മാറിയതോടെ വീണ്ടും ജയിലിലായി. വേറെ രണ്ടുപേർ ജാമ്യം നിൽക്കാൻ തയാറായതോടെയാണ് ജാമ്യത്തിലിറങ്ങാൻ സഹായകരമായത്. കേസി​െൻറ വിചാരണ കോടതിയിൽ പുരോഗമിക്കുകയാണ്. പ്രധാന പ്രതിയായ കാസർകോട് ഉടുമ്പുന്തല അൽ നൂറിൽ റാഷി എന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയെ (30) അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇയാൾ അടക്കം 14 പേരെയാണ് 2016ൽ ദുരൂഹസാഹചര്യത്തിൽ കാസർകോട്ടുനിന്ന് കാണാതായത്. ഡിസംബർ നാലുവരെ നടക്കുന്ന വിചാരണയിൽ എൻ.െഎ.എയുടെ ഭാഗത്തുനിന്ന് 68 സാക്ഷികളെയാകും വിസ്തരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.