ഫർണിച്ചർ നിർമാതാക്കളുടെ ക്ലസ്​റ്റർ രൂപവത്​കരണം ഇന്ന്​

പിറവം: ജില്ല വ്യവസായ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തടി അധിഷ്ഠിത കരകൗശല ഫർണിച്ചർ നിർമാതാക്കളുടെ ക്ലസ്റ്റർ രൂപവത്കരണ യോഗം വെള്ളിയാഴ്ച നടക്കും. പ്രാഥമിക ആലോചന യോഗവും ബോധവത്കരണ ക്ലാസും രാവിലെ 10.30ന് പാമ്പാക്കുട ബ്ലോക്ക് കാർപെേൻറഴ്സ് ഇൻഡസ്ട്രി സഹകരണസംഘം ഹാളിലാണ് നടത്തുന്നത്. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു എബ്രഹാമി​െൻറ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കരകൗശല കമീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡിന് അർഹരായവരെയും യോഗത്തിൽ കണ്ടെത്തും. പ്രായോഗിക പരീക്ഷയിൽ പെങ്കടുക്കാൻ അസംസ്കൃത വസ്തുക്കൾ, പണി ആയുധങ്ങൾ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയും കൊണ്ടുവരണം. 'അശാസ്ത്രീയ നിർമാണം അന്വേഷിക്കണം' പിറവം: നടക്കാവ് ഹൈവേയിൽ വാഴൂർ അമ്പലപ്പടിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടത്തിയ കാന നിർമാണം അശാസ്ത്രീയമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ഹിന്ദു െഎക്യവേദി മുനിസിപ്പൽ സമിതി ആവശ്യപ്പെട്ടു. വിചന്ദ്രാചാര്യ അധ്യക്ഷത വഹിച്ചു. അഷ്ടമംഗല ദേവപ്രശ്നം പിറവം: വെളിയനാട് വേഴത്തുവ്യാൽ ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ചയും അഷ്ടമംഗല ദേവപ്രശ്നം തുടരും. തന്ത്രി മനയത്താറ്റ് ഇല്ലം ആര്യൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.