ആയവന ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡൻറ് റാണി റെജി രാജി​െവച്ചു

മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റാണി റെജി രാജിവച്ചു. പാർട്ടി ധാരണപ്രകാരമാണ് കഴിഞ്ഞ ദിവസം സെക്രട്ടറിക്ക് രാജി കൈമാറിയത്. കേരള കോൺഗ്രസ് (ജേക്കബ്) പ്രതിനിധിയായ റാണി 14-ാം വാർഡ് മെംബറാണ്. കഴിഞ്ഞദിവസം ജില്ല പ്രസിഡൻറ് വിൻസൻറ് ജോസഫി​െൻറ സാന്നിധ്യത്തിൽ നടന്ന പാർലമ​െൻററി പാർട്ടി യോഗതീരുമാന പ്രകാരമായിരുന്നു രാജി നൽകിയത്. ഈ സ്ഥാനത്തേക്ക് ജേക്കബ് വിഭാഗത്തിലെതന്നെ 13-ാം വാർഡ് മെംബർ േഗ്രസി സണ്ണിയെ തെരഞ്ഞെടുക്കാനും ധാരണയായി. 14 അംഗ ഭരണസമിതിയിൽ 12 അംഗങ്ങൾ യു.ഡി.എഫിനുണ്ട്. കോൺഗ്രസ്-ആറ്, ലീഗ്-രണ്ട്, മാണി-രണ്ട്, ജേക്കബ്-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.