ചൂർണിക്കരയിൽ പ്രതിപക്ഷം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു

ആലുവ: ഭരണപക്ഷത്തി‍​െൻറ തെറ്റായ നയം ആരോപിച്ച് . കമ്പനിപ്പടിക്ക് സമീപം നടപ്പാത നിർമിക്കാനുള്ള ടെൻഡർ ഒഴിവാക്കുക, ഏഴ് മാസമായി പ്രവർത്തനരഹിതമായ തെരുവുവിളക്കുകൾ തെളിയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചത്. തുടർന്ന് പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മനക്കത്താഴം റോഡിന് മുകളിൽ ഫുട്പാത്ത് നിർമിക്കുന്നത് റിയൽ എസ്റ്റേറ്റ് ലോബികളെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് ബാബു പുത്തനങ്ങാടി ആരോപിച്ചു. അംഗങ്ങളായ ലിനേഷ് വർഗീസ്, രാജി സന്തോഷ്, സതി ഗോപി, ലിസി സാജു, ജാസ്മിൻ ഷെറീഫ്, ഷൈനി ശിവാനന്ദൻ എന്നിവരും പ്രതിഷേധത്തിൽ പെങ്കടുത്തു. കമ്പനിപ്പടി മെേട്രാ റെയിൽവേ സ്‌റ്റേഷനടുത്തുള്ള തോട് ശുചീകരിക്കുന്നില്ല. പഞ്ചായത്തിലെ പ്രതിപക്ഷ വാർഡുകളിൽ വികസന പ്രവർത്തനം അവഗണിക്കുകയാണെന്നും അവർ ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് കെ.കെ. ജമാൽ, ബ്ലോക്ക് ഭാരവാഹികളായ നസീർ ചൂർണിക്കര, ജി. മാധവൻകുട്ടി, രാജു കുംബ്ലാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഷെഫീക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.