'അൺ ടൈറ്റിൽഡ്​'ചിത്രപ്രദർശനം തുടക്കമായി

ആലപ്പുഴ: സമകാലിക രാഷ്ട്രീയ-സാമൂഹിക ചിന്തകളെ അധികരിച്ച് പത്ത് ചിത്രകാരന്മാർ ഒരുക്കിയ ചിത്രപ്രദർശനത്തിന് ആലപ്പുഴയിൽ തുടക്കമായി. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പുരുഷ-വനിത ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾക്ക് ശീർഷകങ്ങളില്ല. നഗരചത്വരത്തിലെ കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ബുധനാഴ്ച വൈകീട്ട് ആരംഭിച്ച പ്രദർശനം ഡിസംബർ 15 വരെ നീളും. ബിനോയ് ജനാർദനൻ, കവിത ബാലകൃഷ്ണൻ, അജയൻ വി. കാട്ടുങ്ങൽ, ബിന്ദി രാജഗോപാൽ, അനൂപ് വർക്കി, വി.വി. വിനു, മല്ലിക, ജോൺഡേവി, ജി.എസ്. സ്മിത, ശ്രീജ പള്ളം എന്നിവരാണ് കലാകാരന്മാർ. രാവിലെ 11 മുതൽ വൈകീട്ട് ആറുവരെയാണ് പ്രദർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.