ചുറ്റിവലഞ്ഞ് ജനങ്ങൾ; സ്‌തംഭിച്ച് വ്യാപാര മേഖല

ചുറ്റിവലഞ്ഞ് ജനങ്ങൾ; സ്‌തംഭിച്ച് വ്യാപാര മേഖല ആലുവ: മൂന്നുദിവസം പിന്നിട്ട വൺവേ ഗതാഗത പരിഷ്കാരം ദുരിതം വർധിപ്പിക്കുന്നതായി യാത്രക്കാർ. നഗരത്തിലെ എല്ലാ റോഡുകളിൽനിന്നും എത്തുന്ന ഇരുചക്രവാഹനങ്ങളെ അടക്കം വഴിതിരിച്ചുവിട്ടതോടെ റൗണ്ട് റോഡുകൾ ആളൊഴിഞ്ഞ നിലയിലാണ്. റെയിൽേവ സ്‌റ്റേഷൻ റോഡിലാണ് യാത്രാദുരിതം കൂടുതൽ. 15ഓളം ബാങ്കുകൾ, നാല് ഇൻഷുറൻസ് കമ്പനികൾ, സെയിൽസ് ടാക്സ്, ഇൻകം ടാക്സ് ഓഫിസുകളടക്കം പ്രവർത്തിക്കുന്നത് റെയിൽേവ സ്‌റ്റേഷൻ റോഡിലാണ്. കെ.എസ്.ഇ.ബി, റെയിൽേവ, കെ.എസ്.ആർ.ടി.സി അടക്കം എല്ലാ സർക്കാർ വകുപ്പുകളുടെയും അക്കൗണ്ടുകളും ഈ റോഡിലെ എസ്.ബി.െഎ ബാങ്കിലാണ്. സർക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പണമടക്കാൻ സബ്ജയിൽ റോഡിലെ സബ് ട്രഷറിയിൽ പോയി ഈ ബാങ്കിൽ തിരിച്ചെത്തണം. വൺവേ സംവിധാനം നിലവിൽ വന്നതോടെ ഇതിനായി രണ്ട് കിലോമീറ്റർ ചുറ്റണം. പെരുമ്പാവൂരിൽനിന്ന് വരുന്നവരെ പമ്പ് കവല ഭാഗത്തുള്ള സ്ഥാപനങ്ങളിലേക്ക് കയറ്റിവിടാത്തത് കൂടുതൽ ദുരിതത്തിലാക്കുന്നു. റെയിൽേവ സ്ക്വയറിൽനിന്ന് കെ.എസ്.ഇ.ബി, സബ്ട്രഷറി, പൊലീസ് സ്‌റ്റേഷൻ, കോടതി, വാട്ടർ അതോറിറ്റി, ബി.എസ്.എൻ.എൽ, പൊതുമരാമത്ത്, ഇ.എസ്.ഐ എന്നീ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന സബ് ജയിൽ ഭാഗത്തേക്കും വാഹനങ്ങളെ പോകാൻ അനുവദിക്കുന്നില്ല. വൺവേ സംവിധാനം വന്നതോടെ വ്യാപാര മേഖല ഏറക്കുറെ സ്തംഭിച്ചതായി വ്യാപാരികളും ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.