കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികം

(പടം) കാക്കനാട്: തൃക്കാക്കര നഗരസഭ കുടുംബശ്രീ വെസ്റ്റ് സി.ഡി.എസ് വാര്‍ഷികം ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. എല്‍ദോ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കുടുംബശ്രീ പ്രവര്‍ത്തകരെ ആദരിച്ചു. മികച്ച വിജയം നേടിയ ബാലസഭ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം ചെയ്തു. ചെമ്പുമുക്കില്‍നിന്ന് ആരംഭിച്ച ഘോഷയാത്രക്കുശേഷം മാമ്പിള്ളിപറമ്പില്‍ നടന്ന പൊതുസമ്മേളനത്തില്‍ വൈസ് ചെയര്‍മാൻ സാബു ഫ്രാന്‍സിസ്, കൗണ്‍സിലര്‍മാരായ ജിജോ ചിങ്ങംതറ, ആൻറണി പരവര, പി.വി. സന്തോഷ്, അജിത തങ്കപ്പന്‍ സീന റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ സബിത ഗോപകുമാര്‍ സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സൻ എല്‍സി ജോണ്‍ നന്ദിയും പറഞ്ഞു. എൻ.സി.സി ദിനാഘോഷം: കൂട്ടയോട്ടം കൊച്ചി: എൻ.സി.സി 69ാം ദിനാഘോഷത്തി​െൻറ ഭാഗമായി രവിപുരം ആസ്ഥാനമായ ഏഴ് കേരള നേവൽ യൂനിറ്റ് എൻ.സി.സി കൂട്ടയോട്ടം സംഘടിപ്പിച്ചു. വെല്ലിങ്ടൺ െഎലൻറിലെ പ്രിയദർശിനി പാർക്ക് മുതൽ േനവൽ ബേസിലെ മലബാർ ഗേറ്റ് വരെയാണ് കൂട്ടയോട്ടം നടത്തിയത്. കമാൻറിങ് ഒാഫിസർ ക്യാപ്റ്റൻ സൻജയ് ജയ്സ്വാൾ ഫ്ലാഗ് ഒാഫ് ചെയ്തു. ലെഫ്. കമാൻഡർ സിബി മാത്യു അധ്യക്ഷത വഹിച്ചു. സ​െൻറ് ആൽബർട്സ് കോളജ്, മഹാരാജാസ് കോളജ്, തേവര എസ്.എച്ച്, കുഫോസ് എന്നിവിടങ്ങളിലെ നൂറോളം വിദ്യാർഥികൾ പെങ്കടുത്തു. ലെഫ്റ്റനൻറ് എം.എ. സോളമൻ, പെറ്റി ഒാഫിസർമാരായ എം.വി. ഷിജിത്ത്, എസ്. ശരത്, അല്ലുശ്രീനി എന്നിവർ നേതൃത്വം നൽകി. കാപ്ഷൻ: എൻ.സി.സി ദിനാഘോഷത്തി​െൻറ ഭാഗമായി കേരള നേവൽ യൂനിറ്റ് എൻ.സി.സി നടത്തിയ കൂട്ടയോട്ടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.