ജിഷ വധം: അമീറുൽ ഇസ്​ലാമിനെതിരെ ശക്​തമായ തെളിവുകളുമായി പ്രോസിക്യൂഷൻ

പ്രോസിക്യൂഷൻ വാദം ഇന്നും തുടരും കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിനെതിരെ ശക്തമായ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ അന്തിമവാദം തുടങ്ങി. ശാസ്ത്രീയ തെളിവുകളും പ്രതി കുറ്റകൃത്യത്തിന് ശേഷം നടത്തിയ യാത്രയുടെ വിശദാംശങ്ങളും പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞതുമടക്കമുള്ള തെളിവുകൾ അമീറുൽ ഇസ്ലാം തന്നെയാണ് കുറ്റം ചെയ്തതെന്നത് സ്ഥിരീകരിക്കുന്നതാണെന്ന് സ്പെഷൽ പ്രോസക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ അറിയിച്ചു. കൊല്ലപ്പെടുേമ്പാൾ ജിഷ ധരിച്ചിരുന്ന ചുരിദാറി​െൻറ രണ്ട് ഭാഗങ്ങളിൽ കണ്ടെത്തിയ ഉമിനീരിൽ അമീറുൽ ഇസ്ലാമി​െൻറ ഡി.എൻ.എ തിരിച്ചറിഞ്ഞതി​െൻറ റിപ്പോർട്ട് പ്രോസിക്യൂഷൻ ഹാജരാക്കി. കൂടാതെ, ജിഷയുടെ കൈയിലെ നഖത്തിൽ കണ്ടെത്തിയ ശരീരഭാഗത്തി​െൻറ ഡി.എൻ.എയും ജിഷയുടെ വീടി​െൻറ പുറംവാതിലിൽ കണ്ടെത്തിയ രക്തക്കറയും അമീറി​െൻറതാണെന്ന് തിരിച്ചറിഞ്ഞതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജിഷയുടെ വീടിന് സമീപത്തെ വാടക കെട്ടിടത്തിൽ അമീറിനൊപ്പം താമസിക്കുന്നവർ പ്രതിയുടെ ചെരിപ്പ് തിരിച്ചറിഞ്ഞതായും ഇതിൽ ജിഷയുടെ രക്തക്കറയുള്ളതായി സ്ഥാപിക്കുന്ന ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾക്ക് പുറമെ സംഭവം നടന്ന ദിവസം പ്രതി ജിഷയുടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോവുന്നതിന് സാക്ഷിമൊഴികളുണ്ട്. തിരിച്ചറിയൽ പരേഡിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ജിഷയുടെ അയൽവാസികളുടെ മൊഴികൾ, പ്രതിക്കൊപ്പം താമസിച്ചിരുന്നവരുടെ മൊഴികൾ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി എന്നിവയെല്ലാം അമീറിനെതിരായ തെളിവുകളാണ്. കൈത്തണ്ടയിലെ മുറിപ്പാട് സംബന്ധിച്ച അമീറുൽ പറഞ്ഞത് കുറ്റസമ്മത മൊഴിക്ക് തുല്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. കൊലക്കുശേഷം അമീർ നടത്തിയ സഞ്ചാരങ്ങളുടെ വിശദാംശങ്ങൾ യാത്രാ ടിക്കറ്റുകൾ സഹിതം ബന്ധിപ്പിച്ചാണ് പ്രോസിക്യൂഷൻ വാദഗതികൾ അവതരിപ്പിച്ചത്. കൊലപാതകത്തിനുശേഷം പ്രതി കൈവശമുണ്ടായിരുന്ന രണ്ടു ഫോണുകളിലെ സിം കാർഡുകൾ ഊരിമാറ്റി അസമിലേക്കുകടക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതിൽ ഒരു ഫോണിൽ സിം മാറ്റിയിട്ടപ്പോഴാണ് പ്രതി തമിഴ്നാട്ടിലെ കാഞ്ചീപുരത്തുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷൻ വാദം ഇന്നും തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.