ആയുർവേദ ആശുപത്രി ഉദ്ഘാടനം നേരത്തേ നടന്നതാ​െണന്ന്​

ചെങ്ങന്നൂർ: ഗവ. ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം നടത്തിയതാണെന്ന് മുൻ നഗരസഭ ചെയർമാൻ രാജൻ കണ്ണാട്ട്. അതാണ് വീണ്ടും മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തത്. 2005 ജൂലൈ 23-ന് വൈകീട്ട് മുൻ എം.പി സി.എസ്. സുജാതയാണ് ആദ്യം ഉദ്ഘാടനം നിർവഹിച്ചത്. അന്ന് താനായിരുന്നു അധ്യക്ഷത വഹിച്ചത്. തുടർന്ന് മുടങ്ങിപ്പോയ പദ്ധതിയാണ് രണ്ടാമതും ഉദ്ഘാടനം നടത്തിയത്. പുലിക്കുന്ന് കമ്യൂണിറ്റി ഹാളിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. കഴിഞ്ഞദിവസം ഉദ്ഘാടനം നിർവഹിച്ച നവീകരിച്ച ഷൈനി എബ്രഹാം റോഡി​െൻറ ഉദ്ഘാടനവും നേരേത്ത നടത്തിയതാണ്. മന്ത്രി ജി.സുധാകരൻ അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ റോഡ് തറയോട് പാകി മനോഹരമാക്കിയത്. രണ്ടാഴ്ച മുമ്പ് ഇൗ റോഡി​െൻറ ഉദ്ഘാടനം എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായർ നിർവഹിച്ചിരുന്നു. അന്ന് നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിലും വാർഡ് കൗൺസിലർ രാജൻ കണ്ണാട്ടും പങ്കെടുത്തിരുന്നു. ഷൈനി എബ്രഹാം റോഡി​െൻറ ആദ്യത്തെ ഉദ്ഘാടനച്ചടങ്ങിൽ സ്ഥാപിച്ച ശിലാഫലകത്തിൽ നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിലി​െൻറ പേര് ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, മന്ത്രി നടത്തിയ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സ്ഥാപിച്ച ഫലകത്തിൽ നഗരസഭ ചെയർമാ​െൻറ പേര് ഉൾപ്പെടുത്തി. മഴയിലും ഇടിമിന്നലിലും നാശം ഹരിപ്പാട്: തിങ്കളാഴ്ച രാത്രിയിലെ കനത്ത മഴയിലും ഇടിമിന്നലിലും വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. നഗരസഭ ജീവനക്കാരൻ അനന്തപുരം വിശ്വ​െൻറ വീട്ടിലെ ടി.വി, ഫ്രിഡ്ജ് ഉൾപ്പെടെ ഉപകരണങ്ങൾ കേടായി. ഹരിപ്പാട് കോച്ചെമ്പിൽ അഹമ്മദി​െൻറ ടി.വി, കാർത്തികപ്പള്ളി കല്ലേലിൽ പറമ്പിൽ ടി. മുഹമ്മദി​െൻറ വീട്ടിലെ ട്യൂബുകൾ, മാമുല മെഡിക്കൽ ഷോപ്പിലെ ഫ്രിഡ്ജ് എന്നിവ മിന്നലേറ്റ് കേടായി. ബി.എസ്.എൻ.എൽ ഒാഫിസിലെ ബി.ടി പി.ടി സിസ്റ്റവും ഫെഡറൽ ബാങ്ക് ഹരിപ്പാട് ശാഖയിലെ ഇൻക്യുബേറ്റർ ഉപകരണവും കേടായി. കെ.എസ്.ഇ.ബിയുടെ നിരവധി മീറ്ററുകൾ കേടായി. ഡാണാപ്പടി സൊസൈറ്റി, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പടിഞ്ഞാറെ നട, തെക്കേ നട, മണ്ണാറശാല ബ്ലോക്ക്, നങ്ങ്യാർകുളങ്ങര സബ്‌സ്റ്റേഷൻ ഭാഗം എന്നിവിടങ്ങളിലെ മീറ്ററുകളാണ് കത്തിനശിച്ചത്. പല ഭാഗങ്ങളിലും വൈദ്യുതി കമ്പികൾ പൊട്ടി വീണു. ചൊവ്വാഴ്ച പുലർച്ചയോടെയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.