പുല്ലുവഴി ഇനി അന്താരാഷ്​ട്ര തീർഥാടനകേന്ദ്രം

പെരുമ്പാവൂർ: സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടതോടെ പുല്ലുവഴി അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായി മാറി. സിസ്റ്ററുടെ മാതൃ ഇടവകയായ പുല്ലുവഴി സ​െൻറ് തോമസ് പള്ളിയിലേക്ക് നിരവധി ഭക്തരാണ് എത്തുന്നത്. ഞായറാഴ്ച നടന്ന ചടങ്ങുകൾക്കുശേഷം വിശ്വാസി സമൂഹത്തി​െൻറ പ്രവാഹമാണ്. ഭക്തിയും ആഹ്ലാദവും നിറഞ്ഞ അന്തരീക്ഷത്തിലാണ് സി. റാണി മരിയയുടെ പദവി പ്രഖ്യാപന ആഘോഷങ്ങൾ നടന്നത്. സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഞായറാഴ്ച നടന്ന കൃതജ്ഞത ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ചു. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ വചനസന്ദേശം നൽകി. ദൈവത്തിനായി സമ്പൂർണ സമർപ്പണം നടത്തി മാനുഷിക മഹത്വത്തിലേക്ക് മനുഷ്യരെ ഉയർത്തിയതായിരുന്നു റാണി മരിയയുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം, അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, ബിഷപ് മാർ തോമസ് ചക്യത്ത്, ഫരീദാബാദ് ആർച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, ബിഷപ് മാർ എേഫ്രം നരികുളം, ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ, ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ എന്നിവർക്കൊപ്പം നിരവധി വൈദികരും സഹകാർമികരായി. പുല്ലുവഴി പള്ളിയെ എറണാകുളം-അങ്കമാലി അതിരൂപതയിലെ റാണി മരിയ തീർഥാടനകേന്ദ്രമാക്കി ഉയർത്തിയുള്ള മേജർ ആർച് ബിഷപ്പി​െൻറ കൽപന അതിരൂപത ചാൻസലർ ഡോ. ജോസ് പൊള്ളയിൽ വായിച്ചു. തുടർന്ന് കൽപന മേജർ ആർച് ബിഷപ് വികാരി ഫാ. ജോസ് പാറപ്പുറത്തിന് കൈമാറി. തുടർന്ന് നടന്ന പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ അധ്യക്ഷത വഹിച്ചു. യാക്കോബായ സഭ മെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമൻ ബാവ പ്രഭാഷണവും സാമൂഹിക പ്രവർത്തക ദയാബായി മുഖ്യപ്രഭാഷണവും നടത്തി. മൂവാറ്റുപുഴ ബിഷപ് എബ്രഹാം മാർ ജൂലിയോസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പുസ്തകത്തി​െൻറയും ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ തപാൽ സ്റ്റാമ്പ്, കവർ എന്നിവയുടെയും പ്രകാശനം നിർവഹിച്ചു. എ.എഫ്.സി.സി ജനറൽ കൗൺസിലർ സിസ്റ്റർ സ്റ്റാർലി അനുസ്മരണ പ്രഭാഷണം നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൗമിനി ബാബു, എറണാകുളം ഡിവിഷൻ പോസ്റ്റ് മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ, പുല്ലുവഴി പള്ളി വികാരി ഫാ. ജോസ് പാറപ്പുറം, ജനറൽ കൺവീനർ ജോസ് കാവനമാലിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.