കേരള സർവകലാശാല എം.എസ്‌സി ഫലം

എം.എസ്‌സി ഫലം തിരുവനന്തപുരം: ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി മൈക്രോബയോളജി, എം.ബി.എ, എം.എം.സി.ജെ എന്നീ കോഴ്‌സുകളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ (www.keralauniversity.ac.in) വെബ്‌സൈറ്റില്‍ ലഭിക്കും. എം.എം.സി.ജെ വൈവ തിരുവനന്തപുരം: ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എം.സി.ജെ പരീക്ഷയുടെ വൈവ 24ന് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലും കോളജിലും ലഭിക്കും. ബി.എ/ബി.എസ്‌സി/ബി.കോം ടൈംടേബിള്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്, ബി.എ/ബി.എസ്‌സി/ബി.കോം (2013 അഡ്മിഷന്‍ മുതല്‍) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. എം.എഡ് ടൈംടേബിള്‍ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ (എം.ആര്‍/ഐ.ഡി) (2016-18 ബാച്ച്) ദ്വിവത്സര പ്രോഗ്രാം 2015 സ്‌കീം െറഗുലര്‍, ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. എം.ബി.ബി.എസ് പരീക്ഷ മാറ്റി 22 മുതല്‍ ആരംഭിക്കാനിരുന്ന മൂന്നാംവര്‍ഷ എം.ബി.ബി.എസ് പാര്‍ട്ട് രണ്ട് പരീക്ഷകള്‍ മാറ്റിെവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ബി.എസ്‌സി ഫലം മേയില്‍ നടത്തിയ സി.ബി.സി.എസ് അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി (2013-ന് മുമ്പുള്ള അഡ്മിഷന്‍ വിദ്യാര്‍ഥികളുടെയും മേഴ്‌സി ചാന്‍സ് വിദ്യാര്‍ഥികളുടെയും) പരീക്ഷഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ എട്ട്. ബി.ടെക് പരീക്ഷ തിരുവനന്തപുരം: എട്ടാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (2008 സ്‌കീം) സപ്ലിമ​െൻററി പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 27 (50 രൂപ പിഴയോടെ നവംബര്‍ 29, 125 രൂപ പിഴയോടെ ഡിസംബര്‍ ഒന്ന്) വരെ ഫീസടച്ച് അപേക്ഷിക്കാം. ട്രാന്‍സിറ്ററി/മേഴ്‌സിചാന്‍സ് ആയി പ്രസ്തുത പരീക്ഷ എഴുതുന്നവര്‍ സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ബി.ടെക് ടൈംടേബിള്‍ ഡിസംബറില്‍ നടത്തുന്ന എഴാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) െറഗുലര്‍/സപ്ലിമ​െൻററി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.