അന്താരാഷ്​ട്ര ചലച്ചിത്രോത്സവ വേദിയിൽ 'വസുദൈവ കുടുംബകം' പരാമർശിച്ച്​ ഷാറൂഖ്​ ഖാൻ

പനാജി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (െഎ.എഫ.്എഫ്.െഎ) പനാജിയിൽ ഉജ്ജ്വല തുടക്കം. വിവാദത്തിൽ മുങ്ങിയ ചലച്ചിത്രമേള ഉദ്ഘാടനവേദിയിൽ 'വസുദൈവ കുടുംബകം' പരാമർശിച്ച് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാൻ . 'പത്മാവതി' സിനിമക്കെതിരായ വിലക്കും 'എസ് ദുർഗ', 'ന്യൂഡ്' എന്നീ സിനിമകൾ ഇന്ത്യൻ പനോരമ വിഭാഗത്തിൽനിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയതും ഏറെ വിവാദമായ സാഹചര്യത്തിലാണ് ഷാരുഖി​െൻറ വാക്കുകൾ ശ്രദ്ധേയമായത്. ഷാറൂഖ് ഖാനോടൊപ്പം കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി, ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ എന്നിവർ ചേർന്നാണ് ചലച്ചിത്രോത്സവത്തിന് തിരികൊളുത്തിയത്. കഥകൾ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണന്ന് ഷാറൂഖ് പറഞ്ഞു. 'ലോകത്തെ ഒരു കുടുംബ'മായി കാണണം. ഭാഷ ഏതായാലും കഥകളും സിനിമയുമെല്ലാം ആ സന്ദേശമാണ് നൽകുന്നത്. ഏതു രാജ്യത്തിൽ നിന്നുള്ള കഥയെന്നല്ല അതു നൽകുന്ന ആശയമാണ് പ്രധാനം. ഇന്ത്യ, കഥകളുടെയും െഎതിഹ്യങ്ങളുടെയും സാംസ്കാരിക ചരിത്രങ്ങളുടെയും നാടാണ്. മതങ്ങളുടെയും മിത്തുകളുടെയും ഭൂമിയാണിത്. കഥകളുടെ ജന്മസ്ഥലമാണിത് -ഷാറൂഖ് വ്യക്തമാക്കി. സിനിമ എന്നാൽ സ്നേഹത്തി​െൻറ അടയാളമാണെന്നാണ് എ​െൻറ അനുഭവം. കേവലം 'ലവ് സ്റ്റോറി' എന്ന അർഥമല്ല താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.ആർ. റഹ്മാൻ, ബോളിവുഡ് താരങ്ങളായ ഷഹീദ് കപൂർ, നാന പടേക്കർ, അനുപം ഖേർ, രാജ്കുമാർ റാവു, രാധിക ആംപ്തെ, ഡയാന െപൻറി, ശ്രീദേവി, ബോണി കപൂർ, ജാൻവി കപൂർ, വിശാൽ ഭരദ്വാജ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. നവംബർ 28ന് ബോളിവുഡ് താരം സൽമാൻ ഖാൻ 48ാമത് ചലച്ചിത്ര മേളയുടെ സമാപനം കുറിക്കും. 'പത്മാവതി' സംബന്ധിച്ച വിവാദം തർക്കങ്ങളിലൂടെയല്ല, ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് സെൻസർ ബോർഡ് മേധാവി പ്രസൂൺ ജോഷി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.