കളിക്കാൻ ഇടമില്ല, പ്രതിഷേധത്തിനൊടുവിൽ ഫിഫ മൈതാനം കൈയേറി

മട്ടാഞ്ചേരി: കളിക്കാൻ ഇടമില്ലാതെ ഒരു വർഷമായി വലയുമ്പോഴും നവീകരിച്ച മൈതാനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പൂട്ടിയിട്ട മൈതാനിയിൽ കയറി കായികതാരങ്ങൾ പരിശീലനം നടത്തി. ഞായറാഴ്ച ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്, വെളി മൈതാനം എന്നിവിടങ്ങളിൽ നൂറുകണക്കിന് താരങ്ങൾ പരിശീലനത്തിനെത്തിയിരുന്നു. രണ്ട് മൈതാനങ്ങളും ഫിഫ അണ്ടർ 17 ലോകകപ്പ് ടീമുകളുടെ പരിശീലനത്തിനായി അന്തർദേശീയ നിലവാരത്തിൽ നവീകരിച്ചതാണ്. ലോകകപ്പ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും ഗ്രൗണ്ട് കായിക താരങ്ങൾക്ക് പരിശീലനത്തിന് തുറന്നുകൊടുക്കാൻ അധികാരികൾ തയാറാകാതിരുന്നതിെനത്തുടർന്നായിരുന്നു പ്രതിഷേധം. വിവിധ കായിക ഇനങ്ങളുടെ ജില്ലതല മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. നിരന്തര പരിശീലനം അനിവാര്യമായ ഘട്ടത്തിൽപോലും കളി മൈതാനങ്ങൾ താഴിട്ട നിലയിലാണ്. കരിയറിനുതന്നെ കോട്ടംതട്ടുമെന്ന സാഹചര്യത്തിലാണ് താഴിട്ട ഗ്രൗണ്ടിൽ കയറി കളിച്ചതെന്ന് കളിക്കാർ പറയുന്നു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് കായിക താരങ്ങൾ. മുതിർന്ന താരങ്ങളും കായിക പ്രേമികളും ഇവർക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മൈതാനത്തിന് ചുറ്റും മനുഷ്യമതിൽ തീർക്കൽ, ആർ.ഡി.ഒ ഓഫിസിലേക്ക് മാർച്ച് എന്നിവയാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. ഒരു പ്രദേശത്തി​െൻറ കായിക വളർച്ചയുടെ തലക്കൽ കത്തി വെക്കുന്ന നടപടിയാണ് അധികാരികൾ സ്വീകരിച്ചിരിക്കുന്നതെന്ന് മുതിർന്ന ഫുട്ബാൾ പരിശീലകൻ റൂഫസ് ഡിസൂസ പറഞ്ഞു. ടി. രവീന്ദ്രനെ അനുസ്മരിച്ചു തൃപ്പൂണിത്തുറ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴാമത് ടി. രവീന്ദ്രൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ലായം കൂത്തമ്പലത്തിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ രംഗത്തെന്നപോലെ സാംസ്കാരിക-, കലാരംഗത്തും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ടി. രവീന്ദ്രനെന്ന് അദ്ദേഹം പറഞ്ഞു. രവീന്ദ്ര​െൻറ പ്രവർത്തന ശൈലി ഇന്നത്തെ തലമുറ മാതൃകയാക്കണമെന്നും രാധാകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ് അധ്യക്ഷത വഹിച്ചു. ടി. രവീന്ദ്രൻ സ്മാരക പുരസ്കാരം ടി.ജെ. വിനോദ് സാമൂഹിക സാംസ്കാരിക പ്രവർത്തകനും നാടക, സിനിമ നടനുമായ വർഗീസ് കാട്ടിപറമ്പന് നൽകി. കെ. ബാബു ചികിത്സ സഹായ വിതരണം നൽകി. കെ.പി. ഹരിദാസ് നിർധനർക്ക് അരി വിതരണം ചെയ്തു. എം.എ. ചന്ദ്രശേഖരൻ, കെ.ബി. മുഹമ്മദ് കുട്ടി, ജോസഫ്, ആർ. വേണുഗോപാൽ, സി.എ. ഷാജി, രാജു പി. നായർ, ആർ.കെ. സുരേഷ് ബാബു, ഡോ. ഗീത സജീവ്, ബാബു ആൻറണി, ടി. രാജീവ്, ടി.വി. ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.