ഹോട്ടലുകളിൽ സ്​പെഷൽ സ്​ക്വാഡ് മിന്നൽ പരിശോധന

കാലടി: ശബരിമല തീർഥാടനത്തിനോടനുബന്ധിച്ച് കാലടിയിൽ എം.സി റോഡരികിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ജില്ല കലക്ടറുടെ സ്പെഷൽ സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം സൂക്ഷിച്ച മൂന്ന് ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ് നൽകി. താൽക്കാലിക ഭക്ഷണശാലകളും, സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തെ ഹോട്ടലുകളും പരിശോധിച്ചു. ജില്ല റൂറൽ ഹെൽത്ത് ഓഫിസർ ശ്രീനിവാസൻ, ഡെപ്യൂട്ടി തഹസിൽദാർ ഗോപകുമാർ, പഞ്ചായത്ത് സെക്രട്ടറി ജയിംസ് വർഗീസ്, ഹെൽത്ത് സൂപ്പർവൈസർമാരായ പി.എ. ഷാജൻ, എം.കെ. മുഹമ്മദ്, ഇൻസ്പെക്ടർമാരായ മനോഹരൻ, ഇ.ആർ. ശിവൻ, ഫുഡ് സേഫ്റ്റി ഓഫിസർ എൻ.പി. മുരളി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.