കുട്ടികളുടെ കലാവാസന േപ്രാത്സാഹിപ്പിക്കണം ^മന്ത്രി തോമസ്​ ഐസക്

കുട്ടികളുടെ കലാവാസന േപ്രാത്സാഹിപ്പിക്കണം -മന്ത്രി തോമസ് ഐസക് ആലപ്പുഴ: കുട്ടികളുടെ കലാവാസനകൾ കണ്ടെത്തി േപ്രാത്സാഹിപ്പിച്ച് നല്ല കലാകാരന്മാരാക്കുന്നതിന് മാതാപിതാക്കളും അധ്യാപകരും സമൂഹവും തയാറാകണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ദേശീയ-സംസ്ഥാന ബാല ചിത്രരചന മത്സരത്തി​െൻറ ഭാഗമായി ജില്ല ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ജില്ലതല ചിത്രരചന മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജന്മസിദ്ധമായ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം ലഭിക്കുക കുട്ടികളുടെ അവകാശമാണ്. ഈ അവകാശം സംരക്ഷിക്കുന്നതിന് സൗകര്യമൊരുക്കാൻ സർക്കാറിന് ചുമതലയുണ്ട്. കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ കുട്ടികളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുക്കണം. പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ശിശുക്ഷേമ സമിതിക്ക് വാഹനം വാങ്ങാൻ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളുടെ അഭയകേന്ദ്രമായി ജില്ലയിൽ നടപ്പാക്കുന്ന 'തണൽ' പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ നിർവഹിച്ചു. നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്. കവിത, ശിശുക്ഷേമ സമിതി സെക്രട്ടറി ജലജ ചന്ദ്രൻ, ജോയൻറ് സെക്രട്ടറി എൻ. പവിത്രൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ എ.എൻ. പുരം ശിവകുമാർ, കെ. നാസർ, ജവഹർ ബാലഭവൻ സെക്രട്ടറി വാഹിദ് എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിഭാഗക്കാരുൾപ്പെടെ നൂറിലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് ജില്ല ശിശുക്ഷേമ സമിതി 'തണൽ' പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി 1517 എന്ന ടോൾഫ്രീ നമ്പർ അനുവദിച്ചിട്ടുണ്ട്. കുട്ടികൾ നേരിടുന്ന ഏത് തരത്തിലുള്ള ബുദ്ധിമുട്ടുകളും ആർക്കും എപ്പോഴും ഈ നമ്പറിൽ അറിയിക്കാം. ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ജലജ ചന്ദ്രന് പുറമേ കോഓഡിനേറ്റർ മിഥുൻ ഷാ, കൗൺസലിങ് വിദഗ്ധൻ പി.കെ. ഷാജി എന്നിവർ തണലി​െൻറ പ്രവർത്തനവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ച കേസ്; പഞ്ചായത്തംഗവും സഹോദരനും അറസ്റ്റിൽ അമ്പലപ്പുഴ: യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് ഷാജി ഉടുമ്പാക്കലിനെ ആക്രമിച്ച കേസിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാർഡ് പി.ഡി.പി അംഗം വണ്ടാനം പുതുപുരക്കൽ ഷമീർ (32), സഹോദരൻ നൂറുദ്ദീൻ (44) എന്നിവരെ കോടതി നിർദേശ പ്രകാരം അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. 2016-ൽ വണ്ടാനം മെഡിക്കൽ കോളജിൽ രോഗിയുടെ മരണം സംബന്ധിച്ച സംസാരവും തർക്കവുമാണ് അടിപിടിയിൽ കലാശിച്ചത്. ഇവിടെവെച്ച് ഷാജിക്ക് മർദനമേറ്റു. പിന്നീട് വീണ്ടും പള്ളിമുക്കിൽവെച്ച് ഷാജി ആക്രമിക്കപ്പെട്ടു. ഇതിനെതിരെ ഷാജി പൊലീസിൽ പരാതിപ്പെട്ടു. ഷാജിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ഷാജി കൊടുത്ത പരാതിയിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ല. രാഷ്ട്രീയ സ്വാധീനമാണ് ഇതിനുപിന്നിലെന്ന് ആരോപണമുയർന്നിരുന്നു. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനുവേണ്ട അനുകൂല ഉത്തരവ് വാങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.