പെരുമ്പാവൂർ ഉപജില്ല കലോത്സവത്തിന് ഇന്ന് തുടക്കം

പെരുമ്പാവൂർ: 28ാം . സർഗോത്സവം എന്ന പേരിൽ തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലാണ് ഇക്കുറി കലാപ്രകടനങ്ങൾ അരങ്ങേറുന്നത്. പരിപാടികൾക്ക് തുടക്കമിട്ട് രാവിലെ ഒമ്പതിന് എ.ഇ.ഒ പി.വി. ഉണ്ണികൃഷ്ണൻ പതാക ഉയർത്തും. 10.30ന് മന്ത്രി ടി.പി. രാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ നിയമസഭ സ്പീക്കർ പി.പി. തങ്കച്ചൻ, മുൻ എം.പി പി. രാജീവ്, മുൻ എം.എൽ.എ സാജു പോൾ എന്നിവർ മുഖ്യാതിഥികളാകും. ഉപജില്ല കലോത്സവത്തി​െൻറ ലോഗോ തയാറാക്കിയ ജമാഅത്ത് എച്ച്.എസ്.എസ് വിദ്യാർഥി ഗൗതം മറ്റക്കാടിന് സ്കൂൾ മാനേജർ എം.എം. അബ്്ദുൽ ലത്തീഫ് ഉപഹാരം നൽകും. കലോത്സവം വ്യാഴാഴ്ച സമാപിക്കും. 333 മത്സരങ്ങളിൽ ഉപജില്ലയിലെ 82 വിദ്യാലയങ്ങളിൽനിന്നായി 5000 വിദ്യാർഥികൾ പങ്കെടുക്കും. + കലോത്സവ വേദിയിൽ ഇന്ന്: രാവിലെ 10ന് രചന മത്സരങ്ങൾ (എല്ലാ വിഭാഗവും) സംസ്കൃതം അക്ഷരശ്ലോകം, പ്രശ്നോത്തരി, ബാൻഡ് മേളം വേദി ഒന്ന് ഉച്ചക്ക് ഒന്നിന് പരിചമുട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്) 1.30ന് പൂരക്കളി (എച്ച്.എസ്) 1.45ന് നാടകം സംസ്കൃതം (യു.പി) മൂന്നിന് നാടകം സംസ്കൃതം എച്ച്.എസ്, അഞ്ചിന് നാടകം അറബി വേദി നാല്: ഉറുദു വിവിധ മത്സരങ്ങൾ (യു.പി, എച്ച്.എസ്, എച്ച് എസ്.എസ്) വേദി ആറ് രാവിലെ 10ന് ആംഗ്യപ്പാട്ട് (മലയാളം) എൽ.പി. ഉച്ചക്ക് ഒന്നിന് ആംഗ്യപ്പാട്ട് ഇംഗ്ലീഷ് (എൽ.പി) വേദി അഞ്ച്: ഉച്ചക്ക് 1.30ന് പ്രസംഗം തമിഴ്, പദ്യം ചൊല്ലൽ തമിഴ് (എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) മൂന്നിന് പ്രസംഗം കന്നഡ, പദ്യം ചൊല്ലൽ കന്നഡ (എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി എട്ട് രാവിലെ 11ന് പദ്യം ചൊല്ലൽ ഇംഗ്ലീഷ് (എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) അഞ്ചിന് പ്രസംഗം ഇംഗ്ലീഷ് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി 10: രാവിലെ 11ന് പ്രസംഗം ഹിന്ദി (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) ഉച്ചക്ക് ഒന്നിന് പദ്യം ചൊല്ലൽ ഹിന്ദി (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) അറബി സാഹിത്യോത്സവം: പദപ്പയറ്റ്, പദകേളി (യു.പി), പ്രശ്നോത്തരി (എൽ.പി, യു.പി, എച്ച്.എസ്) ഖുർആൻ പാരായണം: (എൽ.പി, യു.പി, എച്ച്.എസ്) + കലോത്സവം ഹരിത നിയമാവലിയിൽ പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല കലോത്സവ നടത്തിപ്പ് പൂർണമായും ഗ്രീൻ പ്രോേട്ടാക്കോൾ അനുസരിച്ചായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇലയോ പേപ്പർ ഗ്ലാസോ ഭക്ഷണം വിളമ്പാൻ ഉപയോഗിക്കില്ല. പൂർണമായും സ്റ്റീൽ പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. പ്രചാരണ ബോർഡുകൾ തുണിയിലാണ് തയാറാക്കിയത്. 10 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ നാെലണ്ണം ഓപൺ വേദികളാണ്. 10,000 സ്ക്വയർ ഫീറ്റ് പന്തൽ നിർമാണം പൂർത്തിയായി. പരിസ്ഥിതി പ്രാധാന്യം ഉൾക്കൊണ്ട് വേദികൾക്ക് കേരളത്തിലെ നദികളുടെ പേരാണ് നൽകിയത്. വേദി ഒന്ന് -പെരിയാർ, വേദി രണ്ട് -നിള, വേദി മൂന്ന് -മയ്യഴി, വേദി നാല് -കല്ലായി, വേദി അഞ്ച് -ചാലിയാർ, വേദി ആറ് -പമ്പയാർ, വേദി ഏഴ് -നെയ്യാർ, വേദി എട്ട് -കാളിയാർ, വേദി ഒമ്പത് -കരമനയാർ, വേദി 10 -മീനച്ചിലാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.