എം.കെ. ബാബു സി.പി.എം ആലങ്ങാട് ഏരിയ സെക്രട്ടറി

ആലങ്ങാട്: സി.പി.എം ആലങ്ങാട് ഏരിയ സെക്രട്ടറിയായി എം.കെ. ബാബുവിനെ വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളെയും 15 അംഗ ജില്ല സമ്മേളന പ്രതിനിധികളെയും സമ്മേളനം െതരഞ്ഞെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങള്‍: എം.കെ. സിദ്ധാർഥന്‍, ടി.പി. ഷാജി, പി.ആര്‍. രഘു, വി.പി. ഡെന്നി, കെ.എന്‍. ഉണ്ണി, പി.എം. മനാഫ്, പി.കെ. സോമന്‍, കെ.കെ. ശാന്ത, പി.പി. അജിത്ത് കുമാര്‍, പി.കെ. മനോജ്, ശ്രീലത ലാലു, ജി.ഡി. ഷിജു, പി.കെ. അബ്ദുൽ ഷുക്കൂര്‍, ടി.കെ. വിജയന്‍, എല്‍. ആദര്‍ശ്, കെ.ജി. വേണു. ജില്ല സെക്രട്ടറി പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എന്‍. മോഹനന്‍, കെ.എം. സുധാകരന്‍, എസ്. ശര്‍മ എം.എല്‍.എ, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ എം.പി. പത്രോസ്, എം.സി. സുരേന്ദ്രന്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് നീറിക്കോട് പീടികപ്പടിയില്‍നിന്ന് വനിത-പുരുഷ ചുവപ്പുസേനാംഗങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ബഹുജന പ്രകടനം ആലങ്ങാട് എത്തിച്ചേരും. തുടർന്ന് ആലങ്ങാട് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.