മരത്തിൽനിന്ന്​ വീണ് തൊഴിലാളിക്ക് പരിക്കേറ്റു

തുറവൂർ: വെട്ടുന്നതിനിെട . തുറവൂർ പഞ്ചായത്ത് 13ാം വാർഡ് പുത്തൻകാവിൽ നാലീശ്വരം നടരാജ​െൻറ മകൻ രാജേഷിനാണ് (35) ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാവിലെ പത്തിന് തുറവൂർ താലൂക്ക് ആശുപത്രിക്ക് കിഴക്ക് ഭാഗെത്ത പുരയിടത്തിലെ മരം മുറിക്കുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന പിതാവ് നടരാജൻ ബഹളംകൂട്ടിയതോടെ നാട്ടുകാർ ഓടിക്കൂടി രാജേഷിനെ ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 500 പാക്കറ്റ് ഹാൻസ് പിടികൂടി തുറവൂർ: വിൽപന നടത്താൻ സൂക്ഷിച്ച 500 പാക്കറ്റ് ഹാൻസ് പൊലീസ് പിടികൂടി. വളമംഗലം പഴമ്പിള്ളിക്കാവ് കോളനിയിൽ വിജിത്തിനെയാണ് (28) ഹാൻസുമായി കുത്തിയതോട് പൊലീസ് പിടികൂടിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തുറവൂർ ദേശത്തോടിന് സമീപം താമസമില്ലാതെ കിടക്കുന്ന പഴയ കെട്ടിടത്തിൽനിന്നാണ് എസ്.ഐ പി.ജി. മധുവി​െൻറ നേതൃത്വത്തിെല സംഘം പിടികൂടിയത്. സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും കച്ചവടക്കാർക്കും സ്കൂട്ടറിൽ എത്തിച്ചുകൊടുക്കുകയാണ് ഇയാൾ ചെയ്യുന്നതെന്ന് െപാലീസ് പറയുന്നു. പട്ടണക്കാെട്ട വ്യക്തിയിൽനിന്ന് പാക്കറ്റ് ഒന്നിന് 16 രൂപക്ക് വാങ്ങുന്ന ഹാൻസ് വിജിത്ത് 50 രൂപക്കാണ് വിൽക്കുന്നത്. വിജിത്തിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.