ജൂബിലി ആഘോഷവേളയിലും ഭരണപക്ഷവും പ്രതിപക്ഷവും തുറന്ന പോരിൽ

കൊച്ചി: 50 വർഷം പൂർത്തിയാക്കുന്ന കോർപറേഷ​െൻറ ജൂബിലി ആഘോഷം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യാൻ ഒരു ദിവസം മാത്രം ശേഷിക്കുേമ്പാഴും ഭരണപക്ഷവും പ്രതിപക്ഷവും പോരിൽ. പരിപാടി അവലോകനത്തിനായി തിങ്കളാഴ്ച കൗൺസിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. യോഗം ചൂേടറിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്. വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ചതന്നെ ഇടതുമുന്നണിയുടെ പാർലമ​െൻററി പാർട്ടി േയാഗവും ചേരുന്നുണ്ട്. പരിപാടിയിൽനിന്ന് വിട്ടുനിൽക്കുന്നതടക്കം യോഗം ചർച്ച ചെയ്യും. എല്ലാം തീരുമാനിച്ച സാഹചര്യത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് പരിപാടിയുമായി സഹകരിക്കണമെന്ന അഭിപ്രായവും പ്രതിപക്ഷത്ത് പലർക്കും ഉണ്ട്. പരിപാടികൾ ഏകപക്ഷീയമായാണ് മേയർ തീരുമാനിച്ചതെന്നാണ് പ്രതിപക്ഷത്തി​െൻറ ആരോപണം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ഉദ്ഘാടകനാക്കിയതടക്കം വിഷയങ്ങൾ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യേണ്ടിയിരുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാൽ, ഉപരാഷ്ട്രപതിയെ ക്ഷണിക്കാൻ മേയർ ഡൽഹിക്ക് പോയതടക്കം പല കാര്യങ്ങളും പിന്നീട് മാത്രമാണ്, പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷത്തെ പലരും അറിഞ്ഞത്. ബുധനാഴ്ച രാവിലെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. വൈകുന്നേരം മറൈൻ ൈഡ്രവിലെ പ്രത്യേക വേദിയിൽ കലാപരിപാടിയും ഉണ്ട്. എന്നാൽ, ഒരു ദിവസം മാത്രം ബാക്കി ഉള്ളപ്പോഴും പരിപാടിയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകാൻപോലും ബന്ധപ്പെട്ടവർ തയാറായില്ല. തിങ്കളാഴ്ച കൗൺസിൽ യോഗത്തിനുശേഷം ഇത് ലഭിക്കുമെന്നാണ് കരുതുന്നത്. ഫോർട്ട് കൊച്ചി-വൈപ്പിൻ ബോട്ട് സർവിസും റോ റോ ജങ്കാർ സർവിസും തുടങ്ങുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കങ്ങളാണ് കൗൺസിലിൽ അടുത്ത സമയത്ത് ഭരണ -പ്രതിപക്ഷ അകലം വർധിപ്പിച്ചത്. ഇൻലാൻഡ് നാവിഗേഷൻ കോർപറേഷ​െൻറ വ്യവസ്ഥകൾ കോർപറേഷന് വലിയ ബാധ്യത വരുത്തിവെക്കുമെന്നതിനാൽ ബോട്ട് സർവിസ് അവരെ ഏൽപിക്കരുതെന്നും സമാനമായ മറ്റ് ഏജൻസികളുമായി ചർച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷ നിലപാട്. പ്രതിപക്ഷം വഴങ്ങാതെ വന്നപ്പോൾ പ്രത്യേക കൗൺസിൽ വിളിച്ച് മേയർ അനുകൂല തീരുമാനം കൈക്കൊണ്ടു. എന്നാൽ, കൈ ഉയർത്തിയുള്ള വോെട്ടടുപ്പിലെ നിയമവിരുദ്ധ വശങ്ങൾ പ്രതിപക്ഷം ഉന്നയിച്ചതോടെ തീരുമാനം ഫലത്തിൽ അസാധുവായി. അനുകൂലമായി കൈ ഉയർത്തിയവരുടെ മാത്രം എണ്ണം എടുത്ത് തീരുമാനം അംഗീകരിച്ചതായി പറഞ്ഞ് മേയർ കൗൺസിൽ ഹാൾ വിട്ട് പോകുകയായിരുന്നു. എതിർക്കുന്നവരുടെ എണ്ണം എടുക്കാതിരുന്നതിനാൽ തീരുമാനം അസാധുവാണെന്നുകാണിച്ച് പിന്നീട് സെക്രട്ടറി സർക്കാറിലേക്ക് റിപ്പോർട്ട് നൽകി. ഇൗ സാഹചര്യത്തിൽ ബോട്ട് സർവിസി​െൻറ വിഷയം വീണ്ടും ചൊവ്വാഴ്ച വിളിച്ചുചേർത്തിരിക്കുന്ന കൗൺസിൽ യോഗത്തി​െൻറ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ബോട്ട് സർവിസി​െൻറ കാര്യത്തിലെന്ന പോലെ റോ റോ സർവിസി​െൻറ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ജെട്ടി ആവശ്യമായ മാറ്റങ്ങൾ വരുത്തി നിർമിച്ചെങ്കിൽ മാത്രമേ റോ റോ സർവിസ് ആരംഭിക്കാനാകൂ. ഇതിനായി ബോട്ട് സർവിസ് നിർത്തിവെക്കേണ്ടതുണ്ട്. സുവർണ ജൂബിലി ആേഘാഷ വേളയിലും അഭിമാന പദ്ധതികളുടെ നടത്തിപ്പിൽ വ്യക്തത വരുത്താനും അഭിപ്രായ െഎക്യം ഉണ്ടാക്കാനും കഴിയാത്തതിൽ ഭരണപക്ഷത്തുതന്നെ വലിയ അസംതൃപ്തി ഉണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.